രഘുനാഥ് പലേരിയുടെ സിനിമാ രചനകള്‍ പോലെ ജനപ്രിയമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പുകളും കടലാസില്‍ കൈപ്പട കൊണ്ടെഴുതിയ ആരാധകന്റെ നന്ദി വാക്ക് പങ്കുവെച്ചുകൊണ്ടുള്ള രഘുനാഥ് പലേരിയുടെ പുതിയ ഫേസ്ബുക്ക് രചന വായനക്കാര്‍ക്ക് പുതിയ ചിന്തകള്‍ സമ്മാനിക്കുകയാണ്.ഒരാൾ നല്ലവനാണെന്ന് മറ്റൊരാൾ പറയുമ്പോൾ ആ പറയുന്ന ആളല്ലേ യഥാർത്ഥത്തിൽ നല്ല ആൾ എന്നാണ് ആരാധകന്റെ നന്ദി വാക്ക് സ്മരിച്ചു കൊണ്ട് രഘുനാഥ് പലേരി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. പ്രിയപ്പെട്ട മോനേ എന്നമ്മ എഴുതുമ്പോൾ, അക്ഷരം പൊട്ടുന്ന ആ മനസ്സോളം പ്രിയപ്പെട്ടതൊന്ന് മകന് വേറെ കിട്ടുമോ? എന്നും അദ്ദേഹം ചോദിക്കുന്നു.
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ചിത്രത്തിലെ അക്ഷരങ്ങൾ നോക്കൂ.
എന്തു ഭംഗിയാണ് അവയ്ക്ക്.
അനവധി തവണയായി ഞാൻ അത് വായിക്കുന്നു.
സത്യത്തിൽ, സ്നേഹം നിറഞ്ഞ മനസ്സ് അവർക്കല്ലേ. എനിക്കല്ലല്ലോ.
സ്നേഹം നിറഞ്ഞ മനസ്സിനല്ലേ മറ്റൊരു മനസ്സിൽ സ്നേഹമുണ്ടെന്ന് ചിന്തിക്കാനും പ്രത്യക്ഷത്തിൽ ആ സ്നേഹം കാണാനും ആസ്വദിക്കാനും സാധിക്കൂ.
ഒരാൾ നല്ലവനാണെന്ന് മറ്റൊരാൾ പറയുമ്പോൾ ആ പറയുന്ന ആളല്ലേ യഥാർത്ഥത്തിൽ നല്ല ആൾ.
പ്രിയപ്പെട്ട മോനേ എന്നമ്മ എഴുതുമ്പോൾ, അക്ഷരം പൊട്ടുന്ന ആ മനസ്സോളം പ്രിയപ്പെട്ടതൊന്ന് മകന് വേറെ കിട്ടുമോ.
എന്തു ഭംഗിയാണ് കടലാസിലെ ആ അക്ഷരങ്ങൾക്ക്.
എത്ര തേജസ്സുള്ള മനസ്സാവും അതെഴുതിയവർക്ക്..
പ്രണാമം.
Post Your Comments