മലയാളത്തിനു നിരവധി ഹിറ്റുകള്‍ സമ്മാനിച്ച പ്രിയദര്‍ശന്‍ ക്ലാസ് ആന്‍ഡ് മാസ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച ഫിലിം മേക്കറാണ്. ഹ്യൂമര്‍ സിനിമകള്‍ക്കൊപ്പം തന്നെ ‘കാലാപാനി’, ‘അദ്വൈതം’, ‘ആര്യന്‍’, ‘കാഞ്ചീപുരം’ പോലെയുള്ള കള്‍ട്ട് ക്ലാസിക് ചിത്രങ്ങളും അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. തിരക്കഥ പൂര്‍ണ്ണമാക്കാതെ ലൊക്കേഷനില്‍ ഇരുന്നു തിരക്കഥ എഴുതുന്ന പ്രിയദര്‍ശന്‍ തന്റെ പതിവ് രീതി തെറ്റിച്ച ഒരു ഹിറ്റ് ചിത്രമാണ് മോഹന്‍ലാല്‍ നായകനായ ‘തേന്മാവിന്‍ കൊമ്പത്ത്’, സിനിമയുടെ ഓരോ സീനും ആദ്യാവസാനം എഴുതി പൂര്‍ത്തികരിച്ച ശേഷമാണ് പ്രിയന്‍ തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.
മലയാള സിനിമയില്‍ എവര്‍ഗ്രീന്‍ ഹിറ്റായി മാറിയ ‘തേന്മാവിന്‍ കൊമ്പത്ത്’ മോഹന്‍ലാല്‍ ശോഭന താരജോഡികളുടെ രസകരമായ കോമ്പിനേഷന്‍ സീനുകള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു,സാബു സിറിലിന്റെ കലാസംവിധാനവും, ബേണി ഇഗ്നേഷ്യസ് ടീമിന്റെ സംഗീതവും ‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന ചിത്രത്തിന് കൂടുതല്‍ മനോഹാരിത നല്‍കി. നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ശ്രീനിവാസന്‍,സുകുമാരി, കെപിഎസി ലളിത തുടങ്ങിയ ഒരു വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ആ സമയത്തെ ‘ഇന്ഡസ്ട്രി ഹിറ്റ്’ എന്ന നിലയിലും ‘തേന്മാവിന്‍ കൊമ്പത്ത്’ തിയേറ്ററില്‍ വലിയ ചലനം സൃഷ്ടിച്ചിരുന്നു. ‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന സിനിമയ്ക്കൊപ്പം റിലീസ് ചെയ്ത മോഹന്‍ലാലിന്‍റെ തന്നെ ‘പിന്‍ഗാമി’ വലിയ വിജയം നേടാതെ പോകുകയും ചെയ്തു.
Post Your Comments