CinemaGeneralLatest NewsMollywoodNEWS

കപട ബുദ്ധിജീവികളെ ഇങ്ങനെ അഴിച്ചു വിടാതിരിക്കുക; ചലച്ചിത്ര മേളകളെ രൂക്ഷമായി വിമർശിച്ച് – ഹരീഷ് പേരടി

കൂടത്തായി കൊലപാതക പരമ്പര ആരെങ്കിലും സിനിമയാക്കാന്‍ ആലോചിച്ചാല്‍ അത് സാംസ്‌കാരിക അപചയം. നിപ എന്ന മഹാരോഗത്തെ ഉടനെ കച്ചവടം ചെയ്താല്‍ അത് സാംസ്‌കാരിക പ്രവര്‍ത്തനവും

മുഖം നോക്കാതെ വിമർശിക്കുന്ന കൂട്ടത്തിലുള്ള നടനാണ് ഹരീഷ് പേരടി. രാഷ്ട്രീയമായാലും സിനിമയായാലും തന്റയെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാൻ ഹരീഷിന് ഒരു മടിയുമില്ല. ഇപ്പോഴിതാ  ചലച്ചിത്ര മേളകളില്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചാണ് നടൻ എത്തിരിക്കുന്നത്. ലാറ്റിനമേരിക്കന്‍ കഥാപാത്രങ്ങളെയും കഥാ പരിസരങ്ങളെയും നമ്മുടെ തെങ്ങിന്‍ തോപ്പുകളിലേക്കും കായല്‍ പരിസരത്തേക്കും അതുപോലെ പറിച്ച നട്ട് ലോകസിനിമയുടെ കേരളാ ഏജന്‍സികളായ പ്രവര്‍ത്തിക്കുന്ന കള്ളന്‍മാര്‍ക്ക് എങ്ങിനെയാണ് ഇത്തരം മേളകളില്‍ ഇടം കിട്ടുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

കൂടത്തായി കൊലപാതക പരമ്പര ആരെങ്കിലും സിനിമയാക്കാന്‍ ആലോചിച്ചാല്‍ അത് സാംസ്‌കാരിക അപചയം. നിപ എന്ന മഹാരോഗത്തെ ഉടനെ കച്ചവടം ചെയ്താല്‍ അത് സാംസ്‌കാരിക പ്രവര്‍ത്തനവും ചലച്ചിത്രമേളകളില്‍ ഇടം പിടിക്കേണ്ടും. ഇതൊക്കെ ആരാണ് തിരുമാനിക്കുന്നത്.- ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റയെ പൂർണരൂപം …………………………

SFI, Dyfi,Cpm എന്നി സംഘടനകളിൽ തിരഞ്ഞെടുപ്പ് നടക്കുന്നു… എന്തിന് മേൽശാന്തിയെ നിയമിക്കാൻ പോലും തിരഞ്ഞെടുപ്പ് നടക്കുന്നു… അതു കൊണ്ട് ബുദ്ധിജീവികളിലും തിരഞ്ഞെടുപ്പ് നടത്തണം … അല്ലെങ്കിൽ ഇതുപോലെയുള്ള ചലച്ചിത്ര മേളകൾ നമ്മൾ സഹിക്കേണ്ടി വരും… ലാറ്റിനമേരിക്കൻ കഥാപാത്രങ്ങളെയും കഥാ പരിസരങ്ങളെയും നമ്മുടെ തെങ്ങിൻ തോപ്പുകളിലേക്കും കായൽ പരിസരത്തേക്കും അതുപോലെ പറിച്ച നട്ട് ലോകസിനിമയുടെ കേരളാ ഏജൻസികളായ പ്രവർത്തിക്കുന്ന കള്ളൻമാർക്ക് എങ്ങിനെയാണ് ഇത്തരം മേളകളിൽ ഇടം കിട്ടുന്നത് .. കച്ചവട സിനിമകളിൽ അഭിനയിക്കുന്ന ഒരാൾ എന്ന നിലക്ക് പറയട്ടെ പുലിമുരുകനും മധുരരാജയും ബാഹുബലിയും ഉണ്ടാക്കാൻ നല്ലപാടാണ്… അത് സിനിമയുടെ സാങ്കേതികതയെക്കുറിച്ചും സാധരണക്കാരൻ കാണുന്ന തിയ്യറ്റർ അനുഭവങ്ങളെയും അവന്റെ സ്വപനങ്ങളിലെ നായകന്റെയും അളവുകളെ കൃത്യമായി തൂക്കിയെടുത്തുണ്ടാക്കുന്ന ഞാണിൻമേൽ കളിയാണ്… അല്ലാതെ പാതി ബുദ്ധിജീവിത്വവും പാതി കച്ചവടവുമായ ഒരു സേഫ് സോൺ കപടതയല്ലാ… കൂടത്തായി കൊലപാതക പരമ്പര ആരെങ്കിലും സിനിമയാക്കാൻ ആലോചിച്ചാൽ അത് സാംസ്കാരിക അപചയം… നീപ എന്ന മഹാരോഗത്തെ ഉടനെ കച്ചവടം ചെയ്താൽ അത് സാംസ്കാരിക പ്രവർത്തനവും ചലച്ചിത്രമേളകളിൽ ഇടം പിടിക്കേണ്ടതും എന്ന് ആരാണ് തിരുമാനിക്കുന്നത് … നികുതി കൊടുക്കുന്ന ഞങ്ങൾ സാധാരണക്കാർ പറയുന്നു … കപട ബുദ്ധിജീവികളെ ഇങ്ങിനെ അഴിച്ച് വിടാതിരിക്കുക… സിനിമയെ സ്നേഹിക്കുന്ന ഒരു പാട് പുതിയ തലമുറയുണ്ട് അവർക്ക് അവസരം നൽകുക … സിനിമയുണ്ടാക്കാൻ മാത്രമല്ല അത്‌ തിരഞ്ഞെടുക്കാനും…

shortlink

Related Articles

Post Your Comments


Back to top button