‘മണിച്ചിത്രത്താഴ്’ എന്ന സിനിമയിലെ സൈക്കാര്‍ട്ടിസ്റ്റ് സണ്ണിയുടെ വേഷം ആദ്യം മമ്മൂട്ടിക്ക് നല്‍കാനായിരുന്നു ഫാസിലിന്റെ തീരുമാനം. എന്നാല്‍ കഥാപാത്രത്തിന് മറ്റൊരു ശൈലി കൈവന്നതോടെ സണ്ണി മോഹന്‍ലാലിലേക്ക് എത്തുകയായിരുന്നു. സൈക്കാര്‍ട്ടിക് സംബന്ധമായ കാര്യങ്ങള്‍ മാത്രം പറയുന്ന ഒരു സീരിയസ് കഥാപാത്രമായിരുന്നില്ല സണ്ണി എന്നും, അയാള്‍ ഒരു ഏക്സെന്ററികായ കഥാപാത്രമായിരുന്നുവെന്നും ഫാസില്‍ പറയുന്നു. അങ്ങനെയൊരു കഥാപാത്രം അതിന്റെ തന്മയത്വത്തോടെ ചെയ്യാന്‍ മോഹന്‍ലാല്‍ ആണ് ഏറ്റവും അനുയോജ്യന്‍ എന്ന് തോന്നിയത് കൊണ്ടാണ് ആ കഥാപാത്രം മോഹന്‍ലാലിലേക്ക് എത്തിയതെന്നും ഫാസില്‍ പറയുന്നു.
ഫാസിലിന്റെ വാക്കുകള്‍
കാര്യപ്രാപ്തമായ ഒരു സൈക്കാര്ട്ടിസ്റ്റ്റ്റിനെയാണ് നമ്മള് അവതരിപ്പിക്കുന്നതെങ്കില്‍ ഭയങ്കരമായ മോണോട്ടമിയുണ്ടാകും. ഒരു സൈക്കാര്‍ട്ടിസ്റ്റ് അയാള്‍ അയാളുടെതായ വിഷയങ്ങള്‍ മാത്രം പറഞ്ഞുകൊണ്ടിരുന്നാല്‍ ഭയങ്കരമായ അസഹനീയതയുണ്ടാകും. സണ്ണി എന്ന കഥാപാത്രത്തെ ജനമുള്ക്കൊള്ളണം അങ്ങനെയെങ്കില്‍ അയാള്‍ ഒരു ഏക്സെന്ററിക് സൈക്കാര്‍ട്ടിസ്റ്റ് ആയിരിക്കണം. ഏക്സെന്ററിക് സൈക്കാര്‍ട്ടിസ്റ്റ് ആകുമ്പോള്‍ അയാള്‍ അവിടുത്തെ അടുക്കള വരെ കയറി കോലാഹലം മുഴുവന്‍ കാണിക്കുന്ന വ്യക്തിയായിരിക്കണം. ആ വ്യക്തിയെ ജനം ഏറ്റെടുക്കണം,അങ്ങനെ ഏറ്റെടുത്ത ശേഷമാണ് പിന്നീട് തിലകന്റെ കഥാപാത്രത്തെ കൊണ്ട് സൈക്കാര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അയാളുടെ പ്രൊഫഷണല്‍ മിടുക്ക് പറയിപ്പിക്കുന്നത്’, അടുത്തിടെ ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് മണിച്ചിത്രത്താഴിലെ കേന്ദ്ര കഥാപാത്രമായ സണ്ണിയെക്കുറിച്ചും അത് മോഹന്‍ലാലിലേക്ക് എത്തിയതിനെക്കുറിച്ചും ഫാസില്‍ തുറന്നു പറഞ്ഞത്.
Post Your Comments