ഷീല, ശാരദ, ശോഭന, ഉര്‍വശി തുടങ്ങിയ നായികമാര്‍ മലയാള സിനിമയിലെ മുന്‍നിര നായികമാരായി അറിയപ്പെടുമ്പോഴും അപ്രസക്തമായി നില്‍ക്കുന്ന ചില നായിക മുഖങ്ങളുണ്ട്. പ്രേക്ഷകരില്‍ ഭൂരിഭാഗവും മേല്‍പ്പറഞ്ഞ നായികമാരുടെ ആരാധകരാണെങ്കിലും ചില പ്രേക്ഷകര്‍ക്ക് അതില്‍ നിന്ന് മാറ്റമുള്ള ഇഷ്ടങ്ങളുണ്ട്, മലയാള സിനിമയുടെ മാറ്റത്തിനൊപ്പം അടായളപ്പെടുന്ന ഫഹദ് ഫാസില്‍ എന്ന താരത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു മലയാള നടിയുണ്ട്. പഴയകാല നടി ശോഭയോട് കുട്ടിക്കാലത്ത് വലിയ ഒരു ആരാധന തോന്നിയിരുന്നുവെന്നു ഫഹദ് പറയുന്നു. ഉള്‍ക്കടല്‍ പോലെയുള്ള ചിത്രത്തിലെ ശോഭയുടെ പ്രകടനം വിലയിരുത്തി കൊണ്ടായിരുന്നു ഫഹദ് തന്റെ ഇഷ്ടനായികയെക്കുറിച്ച് പറഞ്ഞത്.
1960-കളില്‍ മലയാള സിനിമയിലെത്തിയ ശോഭ എണ്‍പതുകളുടെ തുടക്കം വരെയും മലയാള സിനിമയുടെ ഭാഗമായിരുന്നു. ഉള്‍ക്കടല്‍, ശാലിനി എന്റെ കൂട്ടുകാരി, ബന്ധനം. ലില്ലിപ്പൂക്കള്‍, രണ്ടു പെണ്‍കുട്ടി, തുടങ്ങിയവയാണ് ശോഭയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. 1979-ല്‍ പശി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും ശോഭയ്ക്ക് ലഭിച്ചിരുന്നു. 1965-ല്‍ പുറത്തിറങ്ങിയ ജീവിത യാത്ര എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് ശോഭ മലയാള സിനിമയിലേക്ക് എത്തുന്നത്, കെജി ജോര്‍ജ്ജ് സംവിധാനം ചെയ്ത ഉള്‍ക്കടല്‍ എന്ന ചിത്രമാണ് ശോഭയ്ക്ക് വലിയ ഒരു ബ്രേക്ക് സമ്മാനിച്ചത്
Post Your Comments