മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. പതിനെട്ട് സിനിമകളില്‍ മാത്രമേ സംയുക്ത വര്‍മ്മ അഭിനയിച്ചുട്ടുള്ളുവെങ്കിലും മലയാളികളുടെ ഇടയിൽ മികച്ച നടിമാരില്‍ ഒരാളാണ് താരം. ബിജു മേനോനുമായിട്ടുള്ള വിവാഹത്തോടെ സിനിമാ ജീവിതത്തില്‍ നിന്നും മാറി നിന്ന നടിയുടെ തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ സംയുക്തയെ ആദ്യം കണ്ട ദിവസത്തെ കുറിച്ച് പറയുകയാണ് ബിജു മേനോന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത് ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു ആദ്യമായി ബിജു മേനോനും സംയുക്ത വര്‍മ്മയും കണ്ടുമുട്ടുന്നത്.
‘സംയുക്ത അന്നൊന്നും എന്നെ മൈന്‍ഡ് ചെയ്തിരുന്നില്ല. കുറേ ചിരി വെറുതേ ആയിട്ടുണ്ട്. സെറ്റിലന്ന് കാവ്യയുണ്ട്. ഞങ്ങള്‍ സംസാരിച്ചിരിക്കും. ആ പരിസരത്തേക്ക് സംയുക്ത വരില്ല. ഇതെന്തൊരു ജാഡയാണെന്ന് ഞാന്‍ മനസില്‍ പറഞ്ഞു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ കഴിഞ്ഞ് ഒരു ദിവസം രഞ്ജി പണിക്കര്‍ സാര്‍ ചോദിച്ചു. സംയുക്തയുടെ അഭിനയം എങ്ങനെയുണ്ട്? നല്ല കുട്ടിയാണോ? അഭിനയം കുഴപ്പമൊന്നുമില്ല, പക്ഷേ ഭയങ്കര ജാഡയാണെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് ഇങ്ങനെയാവുമെന്ന് അറിയില്ലല്ലോ’ എന്നും ബിജു മേനോന്‍ പറയുന്നു.
Post Your Comments