GeneralLatest NewsMollywood

സംയുക്തയുമായുള്ള പ്രണയത്തിലെ വില്ലന്മാരേക്കുറിച്ച് നടന്‍ ബിജു മേനോന്‍

ജനങ്ങളാണ് ഞങ്ങളുടെ ബ്രോക്കര്‍.

മഴ, മധുരനൊമ്പരകാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ജോഡിയായി എത്തിയ ബിജു മേനോനും സംയുക്തയും ജീവിതത്തിലും മികച്ച ജോഡികളായി തിളങ്ങുകയാണ്. ആദ്യരാത്രി എന്ന ചിത്രത്തില്‍ ഒരു കല്യാണ ബ്രോക്കറായി എത്തുന്ന ബിജു മേനോന്‍ തന്റെയും സംയുക്തയുടേയും ജീവിതത്തിലേ കല്യാണ ബ്രോക്കര്‍ ജനങ്ങള്‍ ആണെന്ന് പറയുന്നു.

“ഞങ്ങളുടെ ഇടയില്‍ ഒരു ഹംസം ഉണ്ടായിരുന്നില്ല. ജനങ്ങളാണ് ഞങ്ങളുടെ ബ്രോക്കര്‍. ഒരുമിച്ചു രണ്ട് സിനിമ ചെയ്തപ്പോള്‍ ആള്‍ക്കാരാണ് സംസാരിച്ചു തുടങ്ങിയത് ഇവര്‍ തമ്മില്‍ ഇഷ്ടത്തിലാണെന്നും കല്യാണം കഴിക്കാന്‍ പോവാണെന്നും ഒക്കെ. അവര്‍ അങ്ങനെ പറഞ്ഞ് പറഞ്ഞ് ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് എന്നാല്‍ പിന്നെ അങ്ങനെ ആയിക്കോട്ടെ എന്ന് നമ്മള്‍ ആലോചിക്കുന്നത്.” ബിജു മേനോന്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

”ഞങ്ങളുടെ പ്രണയത്തില്‍ വില്ലന്മാര്‍ ഉണ്ടായിരുന്നില്ല. ആള്‍ക്കാര്‍ക്കിഷ്ടമായിരുന്നു ഈ ഒരു ജോഡി. പിന്നെ ഞങ്ങളുടെ വീട്ടുകാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. ഞങ്ങള്‍ രണ്ടു പേരും തൃശൂരില്‍ നിന്നാണ്. ഒരു മിഡില്‍ ക്ളാസ് കുടുംബമാണ് ഞങ്ങളുടേത്. അതുകൊണ്ടു തന്നെ ഒരു വില്ലന്‍ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല” താരം കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button