GeneralLatest NewsMollywood

ആ ചിത്രം പൂര്‍ത്തീകരിക്കാന്‍ പണം നല്‍കി സഹായിച്ചത് സുരേഷ് ഗോപി; സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍

വലിയ രീതിയിലുള്ള പാരിസ്ഥിതിക രാഷ്ട്രീയം മുന്നോട്ടുവെച്ച സിനിമയായിരുന്നു.

ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണന്‍ പാതിവഴിയില്‍ മുടങ്ങിയ തന്റെ ആദ്യ സിനിമ പൂര്‍ത്തിയാക്കാന്‍ പണം തന്നു സഹായിച്ചത് നടന്‍ സുരേഷ് ഗോപിയാണെന്ന് തുറന്നു പറയുന്നു. വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന ‘സ്റ്റാന്‍ഡ് അപ്പ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് ബി. ഉണ്ണികൃഷ്ണന്റെ വെളിപ്പെടുത്തല്‍. ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

‘ജലമര്‍മ്മരം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയാണ് ഞാന്‍ സിനിമാ രംഗത്തുകടന്നുവരുന്നത്. അത് ഒരു തിയേറ്ററിലും റിലീസ് ആയില്ല. വലിയ രീതിയിലുള്ള പാരിസ്ഥിതിക രാഷ്ട്രീയം മുന്നോട്ടുവെച്ച സിനിമയായിരുന്നു. 8 ലക്ഷം രൂപയായിരുന്നു ബജറ്റ്. മൂന്നര ലക്ഷം രൂപ കൈയില്‍ വെച്ച്‌ ആ സിനിമ നിന്നുപോകുമ്പോള്‍ ബാക്കി പണം തന്ന് സഹായിച്ചത് സുരേഷ് ഗോപിയാണ്. അന്ന് അദ്ദേഹം പത്രം സിനിമ ചെയ്യുന്ന സമയമായിരുന്നു.’

‘ഞാന്‍ മാടമ്പിയും പ്രമാണിയുമൊക്കെ ചെയ്താണ് പൈസ ഉണ്ടാക്കുന്നത്. മമ്മൂക്കയെ വെച്ചുള്ള ഗാനഗന്ധര്‍വനില്‍ നിന്നുളള പൈസയാകും ആന്റോ ഇതില്‍ മുടക്കുക. സ്റ്റാന്‍ഡ് അപ്പ് സിനിമയുടെ ജയപരാജയങ്ങളെ കുറിച്ച്‌ ഞങ്ങള്‍ ചിന്തിക്കുന്നില്ല. ഇത് മലയാള സിനിമയുടെ പുതിയ ഉണര്‍വാകും.’ ബി. ഉണ്ണികൃഷ്ണന്‍ വേദിയില്‍ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button