മലയാള സിനിമ ചരിത്രത്തിന്റയെ ഭാഗമായി നിന്ന് ആന്റോ ജോസഫും താനുമെല്ലാം ചെയ്ത തെറ്റുകളുടെ തിരുത്തലാണ് സ്റ്റാൻഡ് ആപ്പ് എന്ന ചിത്രമെന്ന് സംവിധായകനും നിർമ്മാതാവുമായ ബി. ഉണ്ണികൃഷ്ണൻ. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത സ്റ്റാൻഡ് ആപ്പ് എന്ന ചിത്രത്തിന്റയെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയിരുന്നു അദ്ദേഹം. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ കൂടിയാണ് ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫും.
വിധു വിന്‍സെന്റ് ചിത്രത്തിന്റയെ സ്ക്രിപ്റ്റ് വായിക്കാൻ തന്നിരുന്നു. ഇത് വായിച്ചതിന് ശേഷം താൻ അതിനെ കുറിച്ച് അഭിപ്രായം ഒന്നും പറഞ്ഞില്ല. ചിത്രത്തിന് പുരുഷ സെന്‍സറിങ് ഉണ്ടാകരുതെന്ന് നിര്‍ബന്ധമുള്ളതിനാലാണ് അഭിപ്രായപറയാതിരുന്നതെന്നും ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
ഞാനോ ആന്റോ ജോസഫോ ഒരു തവണ പോലും ചിത്രത്തിന്റയെ സെറ്റിലേക്ക് പോയിട്ടില്ല. ഈ സിനിമ പൂര്‍ണമായും വിധു വിന്‍സെന്റ് എന്ന സംവിധാകയുടേതെ മാത്രമാണ്. അതില്‍ ഞങ്ങള്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. അര്‍ഥവത്തായ സംവാദങ്ങളും കൂട്ടായ്മകളും സിനിമയില്‍ ഉണ്ടാകണമെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും അതുകൊണ്ടാണ് ഈ ചിത്രം ചെയ്യാൻ
തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments