പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അത്തരത്തിലൊരും ചിത്രമാണ് സ്റ്റാന്റ് അപ്പ്. ചിത്രത്തിന്റയെ ട്രയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു മമ്മൂട്ടിയുള്‍പ്പടെ നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിൽ ചിത്രത്തിന്റയെ നിർമ്മാതാവിലൊരളായ ആന്റോ ജോസഫ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. മമ്മൂട്ടിയുടെ സന്തസ സഹചാരികളിലൊരാളാണ് ആന്‍റോ ജോസഫ്. ഇരുവരും തമ്മിൽ അടുത്ത സൗഹൃദമാണ് ഉള്ളത്.
അതുകൊണ്ട് തന്നെ സ്ത്രീകേന്ദ്രീകൃതമായ സ്റ്റാന്‍റ് അപ്പ് ചെയ്യുന്നതിനെക്കുറിച്ച് താന്‍ മമ്മൂട്ടിയുമായി സംസാരിച്ചിരുന്നുവെന്നാണ് ആന്‍റോ ജോസഫ് പറയുന്നത്. മമ്മൂട്ടി നല്‍കിയ മറുപടി തനിക്ക് പ്രചോദനമായെന്നും ആന്‍റോ ജോസഫ് പറയുന്നു. മമ്മൂട്ടിയെ സാക്ഷിനിര്‍ത്തിയായിരുന്നു അദ്ദേഹം അതേക്കുറിച്ച് പറഞ്ഞത്.
തന്‍റെ സിനിമാജീവിതത്തില്‍ ഗുരുക്കന്‍മാരായി കാണുന്നവരാണ് മമ്മൂട്ടിയും രണ്‍ജി പണിക്കറും. ഈ സിനിമ ഏറ്റെടുക്കുന്നതിന് മുന്‍പ് അവരോട് സംസാരിച്ചിരുന്നു. ഹീറോയില്ല, രണ്ട് സ്ത്രീ കഥാപാത്രങ്ങളാണെന്നും പറഞ്ഞിരുന്നു. കഥയാടാ ഹീറോ, അത് നല്ലതാണെങ്കിൽ ചെയ്യൂ. അല്ലാതെ ഞാനും മോഹൻലാലൊന്നുമല്ല ഹീറോയെന്നായിരുന്നു മമ്മൂക്ക പറഞ്ഞ മറുപടി.
Post Your Comments