
മിനിസ്ക്രീനിലെ താര ജോഡികളാണ് അമ്പിളി ദേവിയും ആദിത്യന് ജയനും. തന്റയെ രണ്ടാം ഭർത്തവായ ആദിത്യന് അമ്പിളിയുടെ മകനെ സ്നേഹിക്കുന്നത് സ്വന്തം മകനെ പോലെ തന്നെയാണ്. ഇക്കാര്യം നടി തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ മകന് കിടിലന്‍ സമ്മാനം വാങ്ങി കൊടുത്തിരിക്കുകയാണ് ആദിത്യന്. മകന് അമര്‍നാഥിന് സര്‍പ്രൈസ് സമ്മാനമായി ഒരു സൈക്കിളാണ് ആദിത്യന് വാങ്ങി നല്‍കിയിരിക്കുന്നത്. ഇതിന്റെ വീഡിയോ അമ്പിളി തന്നെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു.
‘ഈശ്വരന് നന്ദി അവന്റെ മനസ്സ് അറിഞ്ഞു സ്നേഹിക്കുന്ന ഒരു അച്ഛനെ കിട്ടിയതിന് ഞങ്ങളെ കാക്കണേ ദൈവമേ. ഒരുപാട് വിഷമത്തിലൂടെ ആണ് ഇതൊക്കെ ചേട്ടന് ചെയ്യുന്നത്, വിശ്വസിച്ച പലരുടെ ഭാഗത്തു നിന്നും കിട്ടുന്ന അനുഭവം പറയാന്‍ കഴിയുന്നതല്ല, എല്ലാം ദൈവം കാണുന്നു’… എന്നുമായിരുന്നു അമ്പിളി ദേവി ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
Post Your Comments