BollywoodCinemaGeneralLatest NewsNEWS

ഒരാളുടെ വളര്‍ച്ചയ്‍ക്ക് വിമര്‍ശനം വളരെ പ്രധാന ഘടകമാണ് ; തുറന്ന് പറഞ്ഞ് വിക്കി കൌശല്‍

വിമര്‍ശനങ്ങളില്‍ എടുക്കാവുന്നത് എടുക്കുകയും അല്ലാത്തവ തള്ളുകയും വേണം

ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൌശല്‍. ഇപ്പോഴിതാ ഒരു അഭിനേതാവിന്റെ വളര്‍ച്ചയ്‍ക്ക് വിമര്‍ശനം അത്യാവശ്യമാണെന്ന് പറയുകയാണ് താരം. ഒരാളുടെ വളര്‍ച്ചയ്‍ക്ക് വിമര്‍ശനം വളരെ പ്രധാന ഘടകമാണ്. പക്ഷേ അത് എന്താണെന്ന് ബോധ്യമുണ്ടായിരിക്കണം. ക്രിയാത്മകമായ വിമര്‍ശനവും നമ്മളെ ആത്മപരിശോധനയ്‍ക്ക് പ്രേരിപ്പിക്കും. എന്നാല്‍ നിങ്ങള്‍ എന്താണ് എന്നും എന്താണ് ചെയ്യുന്നത് എന്നും നിങ്ങള്‍ക്ക് ബോധ്യമുണ്ടാകുകയും വേണം. വിമര്‍ശനങ്ങളില്‍ എടുക്കാവുന്നത് എടുക്കുകയും അല്ലാത്തവ തള്ളുകയും വേണം. അല്ലെങ്കില്‍ അത് നിങ്ങളുടെ ജോലിയെയും ബാധിക്കും- വിക്കി കൌശല്‍ പറയുന്നു.

വിജയത്തിലേക്ക് എത്താൻ നിങ്ങൾ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമാണ് ചെയ്യേണ്ടത്.  ജോലിയില്‍ സത്യസന്ധത കാട്ടുകയെന്നതാണ് പ്രധാനം. ഇന്ന് ആള്‍ക്കാര്‍ എന്റെ ജോലിയുമായി ബന്ധപ്പെട്ട് എന്നെ വിലയിരുത്തുന്നു. നാളെ അതല്ലെങ്കിലും ഞാൻ അതുപോലെ മുന്നോട്ടുപോകും. സിനിമയില്‍ എന്നെത്തന്നെ ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് ഞാൻ ശ്രദ്ധിക്കുന്ന കാര്യം. വ്യത്യസ്‍തമായ കാര്യങ്ങള്‍ ചെയ്യുക. ഞാൻ മുമ്പ് ഒന്നിച്ച സംവിധായകര്‍ക്കൊപ്പം വീണ്ടും പ്രവര്‍ത്തിക്കുകയും ചെയ്യും. നമുക്ക് ചെയ്യാൻ പറ്റുന്ന മികച്ച തിരക്കഥ ലഭിക്കുകയെന്നതാണ് പ്രധാനം- വിക്കി കൌശല്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button