ചലച്ചിത്ര മേഖലയിൽ നടന്മാർ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ച് തുറന്ന് പറയുകയാണ് നടി തപ്സി പന്നു. തന്റയെ പ്രതിഫലത്തിൽ വർധനവ് ഉണ്ടായെന്നും എന്നാൽ അത് നടന്മാരുടെതുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ പ്രതിഫലമാണെന്നും തപ്സി പന്നു പറയുന്നു. ഒരു അഭിമുഖത്തിനിടെയാണ് താരം ഈ കാര്യം വെളിപ്പെടുത്തിരിക്കുന്നത്.
‘കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ എന്റെ പ്രതിഫലം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഈ തുക എനിക്ക് ഒപ്പം അഭിനയിക്കുന്ന നടന്മാരുടെ പ്രതിഫലത്തില്‍ നിന്നും വളരെയധികം കുറവാണ്. ഞാന്‍ പറയുന്ന തുക നല്കുന്നതില് നിര്‍മ്മാതാക്കള്‍ക്ക് സന്തോഷമാണ്. പക്ഷേ ഒരുതവണ കൊണ്ട് പണമുണ്ടാക്കാനുള്ള ഓട്ടത്തിലല്ല. എന്റെ പ്രതിഫലത്തിന്റെ പേരില്‍ ഒരു സിനിമയിലും ബുദ്ധിമുട്ട് ഉണ്ടാക്കാറില്ല’- തപ്സി പറഞ്ഞു.
‘എനിക്ക് അഭിനയിക്കാന്‍ കഴിയുന്ന കഥാപാത്രമാണെന്ന് മറ്റുള്ളവര്‍ തീരുമാനിക്കുന്നതുവരെ അവരുടെ കരുണയ്ക്കായി വളരെയധികം നാളുകള്‍ ഞാന്‍ കാത്തിരുന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് സിനിമകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എനിക്ക് കഴിയും’- തപ്സി കൂട്ടിച്ചേര്‍ത്തു.
Post Your Comments