മലയാളത്തിലെ യുവനടിമാരിലൊരലാണ് സംയുക്താ മേനോന്‍. പോപ്പ് കോൺ എന്ന ചിത്രത്തിലുടെയാണ് താരം സിനിമ രംഗത്തേക്കെത്തുന്നത്. പിന്നീട് ടോവിനോ തോമസ് നായകനായി എത്തിയ തീവണ്ടി എന്ന ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ പ്രിയതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയ സഹതാരങ്ങളെ കുറിച്ച് താരം തുറന്നു പറയുകയാണ് സംയുക്താ മേനോന്‍.
ഇത് വരെ കണ്ടതില്‍ വച്ച് ഏറ്റവും നല്ലവനായ നല്ലൊരു മനുഷ്യനാണ് ടൊവിനോ തോമസ് എന്നാണ് സംയുക്താ പറയുന്നത്. ടോവിനോ തോമസിന്റയെ നായികയായിട്ടാണ് താരം കൂടുതൽ ചിത്രങ്ങളിലും അഭിനയിച്ചിരിക്കുന്നത്. തീവണ്ടി എന്ന ചിത്രത്തിൽ തുടങ്ങി ഇപ്പോൾ റിലീസ് ചെയ്യാനിരിക്കുന്ന എടക്കാട് ബറ്റാലിയൻ 06 ഉൾപ്പെടെ 4 ചിത്രങ്ങളിലാണ് താരം ടോവിനോയോടൊപ്പം എത്തിരിക്കുന്നത്.
തനിക്ക് ജീവിതവും ആത്മവിശ്വാസവും നല്‍കിയ വ്യക്തി ലില്ലി എന്ന സിനിമയുടെ സംവിധായകന്‍ പ്രശോഭ് വിജയനാണെന്നും സംയുക്ത പറഞ്ഞു.
.
Post Your Comments