പ്രഭാതസവാരിയ്ക്കിടെ മാമല്ലപുരത്തെ കടൽത്തീരം വൃത്തിയാക്കുന്ന ഒരു വീഡിയോ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. രാവിലെ 30 മിനിറ്റ് നീണ്ട പ്രഭാതസവാരിയ്ക്കിടെ കടൽ തീരത്തടിഞ്ഞ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തായിട്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയെ പരോക്ഷമായി പരിഹസിക്കുകയാണ് നടന് പ്രകാശ് രാജ്.
Where is our LEADERs security.. Why have you left him alone to clean with a CAMERAMAN following .. HOW dare the concerned departments have not cleaned the vicinity when a Foreign delegation is here .. ..#justasking pic.twitter.com/8rirZdzWXf
— Prakash Raj (@prakashraaj) October 12, 2019
‘എവിടെയാണ് നമ്മുടെ നേതാവിന്റെ സുരക്ഷ? പ്രദേശം വൃത്തിയാക്കാന്‍ അദ്ദേഹത്തെ ഒറ്റയ്ക്ക്, ഒരു ക്യാമറാമാനൊപ്പം അയച്ചത് എന്തിനാണ്? വിദേശത്തുനിന്ന് ഒരു സംഘം എത്തിയിരിക്കുമ്പോള്‍ ഈ സ്ഥലം വൃത്തിയാക്കാതെയിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് എങ്ങനെ ധൈര്യം വന്നു?’ വീഡിയോയ്ക്കൊപ്പം പ്രകാശ് രാജ് കുറിച്ചു.
നരേന്ദ്രമോദിയുടെയും ബിജെപിയുടെയും കടുത്ത വിമര്‍ശകനായ പ്രകാശ് രാജിന്റയെ ഈ പരാമർശം ട്വിറ്ററില്‍ വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്. എണ്ണായിരത്തിലേറെ ലൈക്കുകളും രണ്ടായിരത്തിലേറെ ഷെയറുകളും ഈ ട്വീറ്റിന് ലഭിച്ചു.
Post Your Comments