റിയാലിറ്റി ഷോയിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായി മാറിയ ;ആളാണ് വെങ്കിടേഷ്. തന്റെ പുതിയ സിനിമയിലേക്ക് നായകനേയും നായികയേയും തിരഞ്ഞെടുക്കുന്നതിനായാണ് ലാല്‍ ജോസ് ഈ പരിപാടി നടത്തിയിരുന്നത്. അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളുമായാണ് ഓരോ മത്സരാര്‍ത്ഥിയും എത്തിയത്. എല്ലാവർക്കും സിനിമയിൽ അവസരം നൽകുമെന്ന് ലാല്‍ ജോസ് വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തിലൂടെ വെങ്കിടേഷ് നായകനായി അരങ്ങേറുകയാണ്.
വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന ചിത്രം ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വേദി പങ്കിടാനും അദ്ദേഹത്തെ അടുത്ത് കാണാനുമൊക്കെ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വെങ്കിടേഷ്.
മമ്മൂക്ക, ഒരുപാട് നന്ദി, മമ്മൂക്കയെ നേരത്തെ കണ്ട അനുഭവത്തെക്കുറിച്ച് പറയാമെന്ന് പറഞ്ഞായിരുന്നു വെങ്കി തുടങ്ങിയത്. സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഉച്ചയ്ക്ക് ശേഷം ലീവാക്കി വീട്ടിലേക്ക് പോവുകയായിരുന്നു, അതിനിടയിലാണ് കൂട്ടുകാര്‍ മമ്മൂട്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞത്. എവിടെയെന്ന് ചോദിച്ചപ്പോള്‍ അവിടെ അടുത്തുള്ള കൊട്ടാരത്തില്‍ എന്നായിരുന്നു മറുപടി. വാടാ പോയി കാണാം പറഞ്ഞ് അങ്ങോട്ട് പോവുകയായിരുന്നു. സെക്യൂരിറ്റി ചേട്ടന്മാര് അന്ന് അകത്തേക്ക് കയറ്റിയിരുന്നില്ല. ഓരോ തവണ ഗേറ്റ് തുറക്കുമ്പോഴും പ്രതീക്ഷയോടെ നോക്കുമായിരുന്നു. സൈഡിലുള്ള ആള്‍ക്കാരെല്ലാം എഴുന്നേല്‍ക്കുന്നത് കണ്ടപ്പോഴാണ് മമ്മൂക്ക വരുന്നുവെന്ന് മനസ്സിലായത്. മുടിയൊക്കെ പറ്റെ വെട്ടി സ്റ്റൈലിഷ് ലുക്കിലായിരുന്നു മമ്മൂക്ക, ഓഗസ്റ്റ് 15 ന്റെ ലൊക്കേഷനായിരുന്നു അത്.
അന്നങ്ങനെ കണ്ട മമ്മൂക്കയെ ഇന്ന് അടുത്ത് കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം , ദൈവത്തിന് നന്ദിയെന്നും വെങ്കിടേഷ് പറഞ്ഞു.
Post Your Comments