മനസ്സിനക്കരെ എന്ന സത്യന് അന്തിക്കാട് ചിത്രത്തില്‍ ജയറാമിന്റെ നായികയായി എത്തിയ താരമാണ് നയന്‍താര. നീണ്ട 16 വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താര റാണിയായി വിലസുന്ന താരത്തിന്റെ പുതിയ മലയാള ചിത്രം ലവ് ആക്ഷന്‍ ഡ്രാമയാണ്. നിവിന്‍ പോളി ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നയന്‍താര മലയാളത്തിലേയ്ക്ക് എത്തിയിരിക്കുന്നത്. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ലവ് ആക്ഷന്‍ ഡ്രാമ. നയന്‍താരയുടെ കരിയറില്‍ വിടാതെ പിന്തുടര്‍ന്ന ചില വിവാദങ്ങളെക്കുറിച്ച് അറിയാം.
ചിലമ്പരസനൊപ്പം അഭിനയിച്ച ‘വല്ലവൻ’ എന്ന സിനിമ ഇറങ്ങിയതോടെയാണ് നയൻതാര ആദ്യമായി ഗോസിപ്പുകളിലും വിവാദങ്ങളിലും നിറഞ്ഞത്. സിനിമയുടെ പോസ്റ്ററിലെ ലിപ്ലോക്കും ഗാനരംഗങ്ങളിലെ ഗ്ലാമർ പ്രദർശനവും വലിയ ചർച്ചയായി. നയൻതാരയും ചിമ്പുവും തമ്മിൽ പ്രണയത്തിലാണെന്നും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നു. എന്നാല്‍ അപ്പോഴൊന്നും താരം പ്രതികരിക്കാൻ തയാറായില്ല.
2010 ല്‍ നടനും സംവിധായകനുമായ പ്രഭുദേവയെ തനിക്ക് ഇഷ്ടമാണെന്ന് നയൻതാര വെളിപ്പെടുത്തിയത് മറ്റൊരു വിവാദത്തിനു തുടക്കമിട്ടു. അന്ന് താരം കയ്യിൽ പ്രഭുദേവയുടെ പേര് പച്ച കുത്തിയിട്ടുമുണ്ടായിരുന്നു. 2012ല്‍ ഈ പ്രണയം അവസാനിച്ചതായി നയന്‍താര തന്നെ വെളിപ്പെടുത്തുകയും ചെയ്തു.
നയൻതാര ഹിന്ദുമതം സ്വീകരിച്ചതാണ് പിന്നീടുണ്ടായ േകാളിളക്കം. ചെന്നൈയിലെ ആര്യ സമാജം ക്ഷേത്രത്തിൽ വച്ച് ശുദ്ധികർമം നടത്തിയാണ് മതം മാറിയത്. അതോെട ഡയാന എന്ന പേര് ഉപേക്ഷിക്കുകയും നയൻതാര എന്ന വെള്ളിത്തിരയിലെ പേര് ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു.
read also:‘നടന്മാര്ക്ക് ഉയര്‍ന്ന പ്രതിഫലം, സിനിമ മേഖലയിലെ വ്യത്യാസങ്ങള്‍ തുറന്നുപറഞ്ഞ് നടി തപ്സി പന്നു.
സംവിധായകന് വിഘ്നേശ് ശിവയുമായി പ്രണയത്തിലാണ് നയന്‍താര ഇപ്പോള്‍. ഇരുവരും അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
Post Your Comments