CinemaGeneralLatest NewsMollywoodNEWS

വിഷമം തോന്നുമ്പോൾ ഞാൻ ഓടി അമ്മയുടെ അടുത്ത് പോയി പ്രാര്‍ത്ഥിക്കും; വിശുദ്ധ പദവിയിലേക്ക് വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയെ കുറിച്ച് – മുക്ത

ഇൻസ്റ്റഗ്രാം പോസ്റ്റിലുടെയാണ് താരം ഈ കാര്യം പറയുന്നത്.

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മുക്ത. വിവാഹത്തിന് ശേഷം സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റയെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ സന്തോഷത്തെക്കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് മുക്ത. ഇൻസ്റ്റഗ്രാം പോസ്റ്റിലുടെയാണ് താരം ഈ കാര്യം പറയുന്നത്.

കുറിപ്പിന്റയെ പൂർണരൂപം…………………………………..

അമ്മയെ വിശുദ്ധ പദവിയിലേക്ക് ഉയർത്ത പെടുമ്പോൾ എല്ലാവരെയും പോലെ ഒരുപാട് സന്തോഷിക്കുന്ന വ്യക്തി ആണ്‌ ഞാനും. ആദ്യം ഒക്കെ അമ്മയെ കുറിച്ച് കേട്ടപ്പോൾ കൂടുതൽ കൂടുതൽ അമ്മയുടെ ജീവിതം അറിയാൻ ശ്രമിച്ചു. അമ്മയുടെ കഥ വായിച്ചു. അറിഞ്ഞപ്പോൾ ഒരുപാട് സ്നേഹം തോന്നി. അന്ന് മുതൽ ഇന്ന് വരെ അമ്മ എന്റെ മനസ്സിൽ ജീവിക്കുന്നു.. എന്റെ അനുഭവത്തിൽ ഇനിക്കു മനസിന്‌ വിഷമം തോന്നുമ്പോൾ ഞാൻ ഓടി അമ്മയുടെ അടുത്ത് അമ്മയുടെ വീട്ടിൽ പോയി പ്രാർത്ഥിക്കുന്നു പറഞ്ഞു അറിയിക്കാൻ വയ്യാ വല്ലാത്തൊരു സന്തോഷവും സമാധാനവും ആണ്‌ പിന്നെ, എല്ലാ സങ്കടങ്ങളും മറന്നു മനസു ശാന്തo ആവും. എന്റെ അറിവിൽ അമ്മയെ ഒരുപാട് പേര് അറിഞ്ഞിരുന്നില്ല. അമ്മയെ ലോകം അറിയാൻ ഈ വിശുദ്ധ പദവി സഹായിക്കും. കുടുംബങ്ങളുടെ മധ്യസ്‌ഥ എല്ലാ കുടുംബങ്ങളിലും അമ്മയുടെ പ്രാർത്ഥന ദിവസവും ചൊല്ലുക. അമ്മയോട് പ്രാർത്ഥിക്കുക അമ്മ ഈശോയോടു പറഞ്ഞു നമ്മളെ സഹായിക്കും എന്റെ ഉറപ്പ്. എല്ലാവരും പുത്തൻചിറ അമ്മയുടെ വീട്ടിൽ ഒന്നു പോയി നോക്കു. അമ്മയെ കൂടുതൽ അറിയാൻ സഹായിക്കും സിഡി.. കാണുക. എപ്പോഴും ഈശോയോടു ചേർന്ന് നിൽക്കണം എന്ന ആഗ്രഹവും പ്രാർത്ഥനകളും ഈശോ സാധിച്ചു കൊടുത്തു കുഞ്ഞ് ത്രേസ്യ കുട്ടിക്ക്. അമ്മേ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേയെന്നായിരുന്നു മുക്ത കുറിച്ചത്.

 

 

View this post on Instagram

 

അമ്മയെ വിശുദ്ധ പദവിയിലേക്ക് ഉയർത്ത പെടുമ്പോൾ എല്ലാവരെയും പോലെ ഒരുപാട് സന്തോഷിക്കുന്ന വ്യക്തി ആണ്‌ ഞാനും. ആദ്യം ഒക്കെ അമ്മയെ കുറിച്ച് കേട്ടപ്പോൾ കൂടുതൽ കൂടുതൽ അമ്മയുടെ ജീവിതം അറിയാൻ ശ്രമിച്ചു…. അമ്മയുടെ കഥ വായിച്ചു……. അറിഞ്ഞപ്പോൾ ഒരുപാട് സ്നേഹം തോന്നി… അന്ന് മുതൽ ഇന്ന് വരെ അമ്മ എന്റെ മനസ്സിൽ ജീവിക്കുന്നു.. എന്റെ അനുഭവത്തിൽ ഇനിക്കു മനസിന്‌ വിഷമം തോന്നുമ്പോൾ ഞാൻ ഓടി അമ്മയുടെ അടുത്ത് അമ്മയുടെ വീട്ടിൽ പോയി പ്രാർത്ഥിക്കുന്നു പറഞ്ഞു അറിയിക്കാൻ വയ്യാ വല്ലാത്തൊരു സന്തോഷവും സമാധാനവും ആണ്‌ പിന്നെ….. എല്ലാ സങ്കടങ്ങളും മറന്നു മനസു ശാന്തo ആവും….. എന്റെ അറിവിൽ അമ്മയെ ഒരുപാട് പേര് അറിഞ്ഞിരുന്നില്ല…. അമ്മയെ ലോകം അറിയാൻ ഈ വിശുദ്ധ പദവി സഹായിക്കും…. കുടുംബങ്ങളുടെ മധ്യസ്‌ഥ എല്ലാ കുടുംബങ്ങളിലും അമ്മയുടെ പ്രാർത്ഥന ദിവസവും ചൊല്ലുക… അമ്മയോട് പ്രാർത്ഥിക്കുക അമ്മ ഈശോയോടു പറഞ്ഞു നമ്മളെ സഹായിക്കും എന്റെ ഉറപ്പ്. എല്ലാവരും പുത്തൻചിറ അമ്മയുടെ വീട്ടിൽ ഒന്നു പോയി നോക്കു…. അമ്മയെ കൂടുതൽ അറിയാൻ സഹായിക്കും cd… കാണുക….. എപ്പോഴും ഈശോയോടു ചേർന്ന് നിൽക്കണം എന്ന ആഗ്രഹവും പ്രാർത്ഥനകളും ഈശോ സാധിച്ചു കൊടുത്തു കുഞ്ഞ് ത്രേസ്യ കുട്ടിക്ക്….. അമ്മേ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ

A post shared by muktha (@actressmuktha) on

shortlink

Related Articles

Post Your Comments


Back to top button