![](/movie/wp-content/uploads/2019/10/13as15.jpg)
മലയാളി പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ചിത്രമായിരുന്നു 1999 ൽ വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ. ദിവ്യ ഉണ്ണി, മുകേഷ്, മയൂരി, റിയാസ്, മധുപാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്സോഫീസിൽ വൻ വിജയമായിരുന്നു. ഇപ്പാഴിത 20 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും എത്തുകയാണ്.
ആകാശഗംഗ2 എന്ന പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ പഴയ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ആകാംശഗംഗ ആദ്യഭാഗത്തിൽ ഗംഗയായി എത്തിയത് നടി മയൂരിയായിരുന്നു. രണ്ടാം ഭാഗത്തിലും മയൂരി അവതരിപ്പിച്ച ഗംഗ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ വിനയൻ.
ദിവ്യ ഉണ്ണി അവതരിപ്പിച്ച കഥാപാത്രമായ മായയും ഉണ്ണിയും തമ്മിൽ ഒന്നാകുന്നതോടെയാണ് ആകാശ ഗംഗ ആദ്യ ഭാഗം അവസാനിക്കുന്നത്. മായയുടെ മകളിലൂടെയാണ് രണ്ടാം ഭാഗം തുടങ്ങുന്നത്. ആദ്യഭാഗത്തിൽ പ്രേക്ഷകരെ പേടിയുടെ മുൾമുനയിൽ നിർത്തിയ കഥാപാത്രമായിരുന്നു ഗംഗ. ഗംഗയെ അവതരിപ്പിച്ചത് മയൂരിയായിരുന്നു. രണ്ടാം ഭാഗത്തിൽ മയൂരിയേയും റിക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് മയൂരി അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തെ വർഷങ്ങൾക്ക് ശേഷം വീണ്ടും റിക്രിയേറ്റ് ചെയ്തിരിക്കുന്നു-വിനയൻ കൂട്ടിച്ചേർത്തു. അന്ന് ആകാശഗംഗ ചെയ്യുമ്പോള്‍ ഗ്രാഫിക്‌സിന്റെയോ ഡി.ടി.എസിന്റെയോ സാധ്യതകള്‍ ഉണ്ടായിരുന്നില്ല.ഇന്ന് അത്തരം ടെക്നോളജിയുടെ എല്ലാം ഉൾപ്പെടുത്തിയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നതെന്നും വിനയൻ പറയുന്നു.
Post Your Comments