ഗർഭകാലത്തെ ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് നടി ലിസ ഹെയ്‌ഡനും. ഇതിന് മുൻപായി സമീറ റെഡ്ഡിയും എമി ജാക്സണും സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഗർഭകാല ചിത്രങ്ങൾ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് നടിയും മോഡലുമായ ലിസ ഹെയ്ഡനും ഗർഭകാല ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. രണ്ടാമതും അമ്മയാവാൻ ഒരുങ്ങുന്ന ചിത്രങ്ങളാണ് ലിസ ഹെയ്‌ഡൻ പങ്കുവെച്ചിരിക്കുന്നത്.
ഗർഭ കാലം ആരോഗ്യകരമായ മനസ്സും ശരീരവുമായി എങ്ങനെ നേരിടാം എന്ന സന്ദേശവുമായാണ് ലിസ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിക്കിനി ധരിച്ച ചിത്രങ്ങളിലൂടെ ആരോഗ്യകരമായ ഭക്ഷണവും സന്തോഷമുള്ള മനസ്സും എങ്ങനെ സൃഷ്ടിക്കാം എന്നും ലിസ കാട്ടിത്തരുന്നു.
ഗർഭ കാലത്ത് പോസ്റ്റ് ചെയ്യുന്ന ഏറ്റവും അവസാനത്തേതെന്ന് പറഞ്ഞുള്ള ഭക്ഷണം കഴിക്കുന്ന ചിത്രത്തിന്റെ ക്യാപ്‌ഷനിൽ ഇനി വീട്ടിലേക്ക് പോയിട്ട് വേണം പാകമാകുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ എന്നും ലിസ തമാശയായി പറയുന്നുണ്ട്.
Post Your Comments