CinemaGeneralKollywoodLatest NewsNEWS

കോളിവുഡ് രംഗത്തുള്ളവര്‍ പാവങ്ങളാണ്, ബോളിവുഡിലുള്ളവര്‍ക്ക് തൊലിക്കട്ടി കൂടുതലാണ് ; തമിഴിലേക്ക് തിരിച്ചുവരനൊരുങ്ങി – കങ്കണ റണാവത്ത്

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്കായ ‘തലൈവി’യിലൂടെയാണ് കങ്കണ എത്തുന്നത്

ബോളിവുഡ് സിനിമയിലെ താരറാണിയാണ് കങ്കണ റണാവത്ത്. എന്നാൽ ബോളിവുഡുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ് സിനിമാ രംഗത്തുള്ളവര്‍ പൊതുവെ പാവങ്ങളാണെന്ന് പറയുകയാണ് കങ്കണ. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ എത്തിയ താരം ഗ്രീന്‍ ഇന്ത്യന്‍ മിഷന്റെ ഭാഗമായി ഇഷ യോഗാ സെന്ററില്‍ മരം നട്ടിരുന്നു. ഇതിനിടെ നടത്തിയ അഭിമുഖത്തിൽ തമിഴ് സിനിമയിലേക്ക് വരാനുണ്ടായ കാരണത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് താരത്തിന്റെ പ്രതികരണം.

തമിഴ് സിനിമാ രംഗത്തുള്ളവര്‍ പൊതുവെ പാവങ്ങളാണെന്നും ബോളിവുഡിലുള്ളവര്‍ക്ക് തൊലിക്കട്ടി കൂടുതലാണെന്നും കങ്കണ പറയുന്നു. 2008ല്‍ പുറത്തിറങ്ങിയ ‘ദാം ധൂം’ എന്ന ചിത്രത്തിന് ശേഷം അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്കായ ‘തലൈവി’യിലൂടെ വീണ്ടും തമിഴ് സിനിമാ രംഗത്തേക്ക് എത്തിരിക്കുകയാണ് കങ്കണ റണാവത്ത്.

തമിഴ് സിനിമയില്‍ തനിക്ക് എന്ത് കൊണ്ടാണ് സിനിമകള്‍ വരാത്തതെന്ന് ‘തലൈവി’യുടെ സംവിധായകന്‍ വിജയ്‌യോട് കങ്കണ ചോദിച്ചപ്പോള്‍ ഒരിക്കല്‍ താന്‍ ഒരു സ്‌ക്രിപ്റ്റ് പറഞ്ഞിരുന്നു എന്നും എന്നാല്‍ കങ്കണയുടെ ഭാഗത്ത് നിന്ന് മറുപടിയൊന്നും ഉണ്ടായില്ലെന്നും വിജയ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button