BollywoodCinemaGeneralLatest NewsNEWS

ദീപിക അമ്മയാകാൻ തയ്യാറെടുക്കുന്നു ? വർത്തകളോടെ പ്രതികരിച്ച് താരം

വിവാഹം കഴിഞ്ഞുവെന്ന് കരുതി ഒരു സ്ത്രീയേയും അമ്മയാകാൻ നിർബന്ധിക്കരുത്.

ബോളിവുഡിലെ പ്രിയ താരജോഡികളാണ് ദീപിക പദുകോണും രൺവീർ സിങ്ങും. എന്നാൽ
കഴിഞ്ഞ കുറച്ചു ദിവസം മുൻപ് ദീപിക അമ്മയാകാൻ തയ്യാറെടുക്കുന്നു എന്നുളള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വാർത്തകളോടെ പ്രതികരിച്ച് എത്തിരിക്കുകയാണ് ദീപിക പദുകോൺ. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടി ഇകാര്യം വ്യക്തമാക്കിയത്.

ഈ വാർത്ത എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു . തങ്ങൾ രണ്ടു പേരും അതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടില്ല. കരിയറിനാണ് കൂടുതൽ പ്രധാന്യം നൽകുന്നത്. കുഞ്ഞുങ്ങളെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ദീപിക പറഞ്ഞു.

വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടപ്പോൾ തന്നെ ദീപികയോട് പാരൻസ്ഹുഡിന കുറിച്ചുളള ചോദ്യങ്ങൾ ചോദിച്ചിരുന്നു.വിവാഹം കഴിഞ്ഞുവെന്ന് കരുതി ഒരു സ്ത്രീയേയും അമ്മയാകാൻ നിർബന്ധിക്കരുത്. സംഭവിക്കേണ്ട സമയത്ത് അതൊക്കെ സംഭവിച്ചോളും. എന്നാൽ ആ അവസ്ഥയിലൂടെ കടന്നു പോകാൻ ഒരിക്കലും ആരേയും നിർബന്ധിക്കുന്നത് ശരിയല്ലെന്നും ദീപിക പറഞ്ഞു. കുഞ്ഞുങ്ങളുള്ള പല സുഹൃത്തുക്കളും തന്നോട് ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും താരം അന്ന് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button