ഇളയദളപതി വിജയ്‌യുടെ പുതിയ ചിത്രം ബിഗിലിനായി കാത്തിരിക്കുകയാണ് ആരധകർ. സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രമായിട്ടാണ് ബിഗിൽ എത്തുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രദർശനത്തിനൊരുങ്ങുന്ന ചിത്രത്തിന്റെ കേരള റിലീസിനെക്കുറിച്ചുള്ള വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് സുകുമാരനുമാണ് കേരള റിലീസിന് ചുക്കാന്‍ പിടിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റയെ കേരള റിലീസില്‍ നിന്ന് തിയേറ്ററുകള്‍ വെട്ടിക്കുറച്ചുവെന്നും ഈ നീക്കത്തിന് പിന്നില്‍ ആന്റണി പെരുമ്പാവൂരാണെന്ന തരത്തിലുമുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയ് ആരാധകര്‍. ആന്റണി പെരുമ്പാവൂരിന്റയെ ഫേസ്ബുക്ക് പേജിലാണ് വിജയ് ആരാധകര്‍ പ്രതിഷേധവുമായി എത്തിരിക്കുന്നത്.
തമിഴ്‌നാടിന്റെ പകുതി ജനസംഖ്യ കേരളത്തിനില്ല… എന്നിട്ടും 1000 നു മുകളിൽ തിയേറ്റർ ഉള്ള തമിഴ്‌നാട്ടിൽ മലയാള സിനിമയ്ക്കു 50 തിയേറ്റർ വരെ….. 600 തിയേറ്റർ മാത്രം ഉള്ള കേരളത്തിൽ അന്യഭാഷക്ക് 130 തിയേറ്റർ തന്നെ അധികം ആണ്… രജനി.. സൂര്യ.. അജിത് പടങ്ങൾ ഇറങ്ങി… പേട്ട ആയിരുന്നു നിയമം നിലവിൽ വന്നിട്ടു ഇറങ്ങിയ ആദ്യത്തെ അന്യഭാഷാ ചിത്രം… അന്ന് മുതൽ എല്ലാവരും നിയമം പാലിക്കുന്നുണ്ട്. പിന്നെ മലയാള സിനിമക്ക് വേണ്ടി ഉള്ള ഒരു നിയമം അന്യഭാഷാ ചിത്രങ്ങൾക്ക് വേണ്ടി മാറ്റാൻ പോകുന്നില്ലെന്നായിരുന്നു ഒരാളുടെ കമന്‍റ്.
മലയാളം സിനിമകൾ തീയറ്ററിൽ ഓടാൻ അന്യ ഭാഷ സിനിമകളുടെ സ്ക്രീൻ കുറക്കുക അല്ല വേണ്ടത്, നല്ല പടങ്ങൾ ചെയ്താൽ ഓടിക്കോളും, വിജയ് അണ്ണനെയും ലാലേട്ടനെയും ചങ്കിൽ കൊണ്ട് നടക്കുന്ന. ആൾക്കാർ ഉണ്ട് അവർക്ക് അറിയാം. അവർക്കു കൊടുക്കേണ്ട ബഹുമാനം വേറെയാണെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.
ഒന്നോർത്തോ മരക്കാർ ഞങ്ങൾ വിജയ് ഫാൻസ് ഭഹിഷ്കരിക്കും , ഈ റൂൾ ഒഴിവാക്കിയിലേൽ അത് ഓർത്താൽ നന്ന് , കേരളത്തിലെ 75% ആൾക്കാരും വിജയ് അണ്ണന്റെ ഫാൻസ് ആണ് അതോർത്താൽ നന്ന്, ഏട്ടന് എത്ര കോടി വച്ച് പടം എടുത്താലും കുറെ തീയേറ്റർ ഉണ്ടാക്കാം റിലീസിന് ,അണ്ണന്റെ ബീഗിൾ 350+ തീയേറ്റർ ഇല്ലേൽ നോക്കിക്കോ ആന്റണി ചേട്ടാ , മരക്കാർ എട്ടു നിലേ പൊട്ടിക്കാനുള്ള പണി ദളപതി ഫാൻസ് നോക്കും , അപ്പൊ അയ്യോ ആവോ എന്നൊന്നും പറഞ്ഞു വന്നേക്കരുത്. മര്യാദക്ക് അണേൽ അങ്ങനെ ,അല്ലേൽ , മരക്കാർ റീലീസ് ദിവസം ഒറ്റ കുഞ്ഞു പോലും തീയേറ്റരിൽ ഉണ്ടാവൂല , നോക്കിക്കോ ,കളിക്കാൻ നിക്കലെ , മരക്കാർ തമിഴ് നാട്ടിൽ റീലീസ് ആക്കാനുള്ള പ്ലാൻ ഉം ഞങ്ങടെ അണ്ണന്റെ പിള്ളേർ ഒഴിവാക്കിപ്പിക്കുമെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.
Post Your Comments