വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ എത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് അജുവര്‍ഗ്ഗീസ്. പിന്നീട് നിരവധി ചിത്രങ്ങളിലാണ് അജുവര്‍ഗ്ഗീസ് അഭിനയിച്ചത്. ധ്യാന്‍ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ അജുവര്‍ഗ്ഗീസ് നിര്‍മ്മാതാവയി എത്തുകയും ചെയ്തു. ഇപ്പോഴിതാ താരം തിരക്കഥാകൃത്തായും ഒരു കൈ നോക്കാനുള്ള ഒരുക്കത്തിലാണ്. ഒരു ചലച്ചിത്ര മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പറയുന്നത്.
സായാഹ്ന വാര്‍ത്തകള്‍ എന്ന സിനിമ സംവിധാനം ചെയ്ത അരുണ്‍ ചന്തുവിനൊപ്പം ചേര്‍ന്നാണ് അജു വര്‍ഗീസ് തിരക്കഥയെഴുതുന്നത്. ലവ് ആക്ഷന്‍ ഡ്രാമ പോലെ ഒരു വലിയ ചിത്രമല്ല ഇതെന്നും താന്‍ ചിത്രത്തിലഭിനയിക്കുന്നുണ്ടെന്നും മറ്റു താരങ്ങളെയൊന്നും തീരുമാനിച്ചില്ല എന്നും അദ്ദേഹം പറയുന്നു.
‘സാജന് ബേക്കറി സിന്‍സ് 1962’ എന്നാണ് സിനിമയുടെ പേര്. താരം അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം 100 കഴിഞ്ഞിരിക്കുകയാണ്. അടുത്തിടെ ഇറങ്ങിയ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലും ആദ്യരാത്രിയിലും താരം മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.
Post Your Comments