മിനിസ്‌ക്രീനിലെ താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. അടുത്തിടെയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരധകരുമായി താരദമ്പതികൾ പങ്കുവെയ്ക്കാറുണ്ട്. കുഞ്ഞതിഥിയെ കാത്തിരിക്കുന്ന വിവരങ്ങളും ഇവർ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് അമ്പിളി ദേവി ഇപ്പോൾ.
ഇപ്പോഴിതാ ആദിത്യന്‍ ജയന്‍ പങ്കുവെച്ച പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അമ്പിളി ദേവിയുടെയും അപ്പുവിന്റേയും കുട്ടിക്കാല ചിത്രമാണ്
മുല്ലപ്പൂ വെച്ച് നില്‍ക്കുന്ന കുഞ്ഞമ്പിളിയുടെ ചിത്രത്തിനൊപ്പമായാണ് പട്ടുപാവാടയും മാലയും മുല്ലപ്പുവൂം വെച്ച് നില്‍ക്കുന്ന അപ്പുവിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തത്. അമ്പിളിയും അപ്പുവും എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരിലാരാണ് സുന്ദരിയെന്ന തരത്തിലുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍.
അപ്പുവാണ് സുന്ദരിയെന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്. ഇതിന് മറുപടിയുമായി ആദിത്യന്‍ എത്തിയിരുന്നു. അപ്പുവല്ല അവന്റെ അമ്മയാണ് സുന്ദരി, അപ്പു വേഷം കെട്ടിയതാണ്, അങ്ങനെയായപ്പോള്‍ രണ്ടുപേരെയും ഒരുപോലെ തോന്നിയെന്നായിരുന്നു ആദിത്യന്റെ മറുപടി.
Post Your Comments