![](/movie/wp-content/uploads/2019/07/Meera-Mithun-pic.jpg)
പുതിയ ചിത്രത്തില്‍ നിന്നും തന്നെ പുറത്താക്കിയെന്നു ആരോപിച്ച് യുവ നടി മീരാ മിഥുന്‍. അഗ്‌നി സിറകുകള്‍ എന്ന എന്ന തമിഴ് ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ കമല്‍ ഹാസന്റെ മകള്‍ അക്ഷര ഹാസനുവേണ്ടി തന്നെ പുറത്താക്കിയെന്നും മുന്‍ ബിഗ് ബോസ് താരമായ മീര മിഥുന്‍ ആരോപിച്ചു. നവീന്‍ മാധവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അഗ്നി സിറകുകള്‍.
‘തമിഴ് സിനിമയിലെ സ്വജനപക്ഷപാതത്തിന്റെ ഇരയാണ് ഞാന്‍. കമല്‍ ഹാസനും കൂട്ടരും ചേര്‍ന്ന് അഗ്‌നി സിറകുകളില്‍ നിന്ന് എന്നെ മാറ്റി പകരം അക്ഷരയെ കാസ്റ്റ് ചെയ്തു. ഇപ്പോള്‍ എനിക്ക് ദുഖം തോന്നുന്നില്ല. സംവിധായകന്റെയും നിര്‍മാതാവ് ടി. ശിവയുടെയുമടക്കം ഒട്ടനവധിയാളുകളുടെ യഥാര്‍ഥ മുഖം ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന് കാണിക്കാന്‍ സാധിച്ചു’-എന്നും മീര പറയുന്നു.
എന്നാല്‍ മീരയെയല്ല ശാലിനി പാണ്ഡെ എന്ന നടിയെയാണ് ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചതെന്നും ശാലിനിക്ക് പകരമാണ് അക്ഷരയെത്തിയതെന്നും സംവിധായകന്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തമാക്കി.
Post Your Comments