പോപ് കോണ്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത മേനോന്‍ സിനിമയിലെത്തിയത്. ഇതിനു ശേഷം ടോവിനോ തോമസ് നായകനായി എത്തിയ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ലില്ലി, ഒരു യമണ്ടന്‍ പ്രേമകഥ, ഉയരെ, മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍, കല്‍ക്കി, ഈ ചിത്രങ്ങളിലെല്ലാം സംയുക്തയുടെ സാന്നിധ്യമുണ്ടായിരുന്നു. അണ്ടര്‍ വേള്‍ഡ്, എടക്കാട് ബറ്റാലിയന്‍ 06 തുടങ്ങിയ സിനിമകളാണ് ഇനി താരത്തിന്റയെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. അഭിനയപ്രാധാന്യമുള്ള കഥാപാത്രമായി മാത്രമല്ല അതിഥി താരമായും സംയുക്ത എത്തിയിരുന്നു.
ഇപ്പോഴിതാ ഓണ്‍ലുക്കേഴ്‌സ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നായ മഹേഷിന്റെ പ്രതികാരത്തിന്റെ ഓഡിഷനില്‍ താരനും പങ്കെടുത്തിരുന്നുവെന്ന് വെളിപ്പെടുത്തിരിക്കുകയാണ്.
ശ്യാം പുഷ്‌ക്കരനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. ഈ സിനിമയുടെ ഓഡീഷനില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ടുനിന്ന ഓഡീഷനായിരുന്നു അത്. എന്നാല്‍ പക്കാ ഇടുക്കിക്കാരിയാവാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് തോന്നുന്നു. ഉണ്ണിമായ ചേച്ചിയായിരുന്നു തന്നെ വിളിച്ച് സംസാരിച്ചത്.
സിനിമയിലെത്തിയതിന് ശേഷം ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് താരം പറയുന്നു. മുന്‍പൊക്കെ കുറേ സമയം സംസാരിക്കുന്നതിനിടയില്‍ തന്റെ ശ്രദ്ധ മാറുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ അവസ്ഥ മാറി. ചെയ്ത കഥാപാത്രങ്ങളല്ല തന്റെ ശ്രമങ്ങളാണ് മാറ്റത്തിലേക്ക് നയിച്ചത്. വേറിട്ട് ചിന്തിക്കാനും ഒരുപാട് ചിന്തിക്കാനുമൊക്കെ തുടങ്ങി. ക്ഷമ കുറച്ച് കുറവായിരുന്നു, നല്ലൊരു ശ്രോതാവാവാനും ഇപ്പോള്‍ തനിക്ക് കഴിഞ്ഞുവെന്ന് താരം പറയുന്നു.
Post Your Comments