സിനിമകളേക്കാൾ വിവാദങ്ങളിലൂടെ പ്രശസ്തയായ ബോളിവുഡ് നടിയാണ് പായൽ റോത്തഗി.
കഴിഞ്ഞ ദിവസം മോത്തിലാല്‍ നെഹ്റുവിന്റെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ഭാര്യമാരെ ഫേസ്ബുക്ക് വീഡിയോയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന അശ്ലീല ധ്വനിയുള്ള പരാമർശങ്ങൾ നടി നടത്തിയിരുന്നു. ഇപ്പോഴിതാ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയിൽ ഇവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുയാണ്.
ഇത് ആദ്യമായല്ല പായൽ വിവാദ പരാമർശങ്ങൾ നടത്തിയിട്ടുള്ളത്. സതി കൊണ്ടു വന്നത് ഹിന്ദു സ്ത്രീകള്‍ വ്യഭിചാരത്തിലേക്ക് പോവാതിരിക്കാനാണെന്നും രാജാറാം മോഹന്‍ റോയ് രാജ്യദ്രോഹിയാണെന്നുമായിരുന്നു പായൽ മുന്നേ പറഞ്ഞിരുന്നത്. മുംബൈ വിമാനത്താവളത്തില്‍ വൈകിയെത്തിയതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ കയറ്റിവിടാതിരുന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ മുസ്ലീങ്ങള്‍ ആണെന്നും താന്‍ ഹിന്ദു ആയതിനാലാണ് തന്നോട് ഇങ്ങനെ പെരുമാറിയതെന്നും അവര്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു.
ഐ.ടി ആക്ട് 66,67 വകുപ്പുകളിലാണ് നടിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് അടക്കമുള്ള തുടർ നടപടികൾ ഉടൻ ഉണ്ടാവും എന്നാണ് പോലീസ് പറയുന്നത്.
Post Your Comments