CinemaGeneralLatest NewsMollywoodNEWS

സലിം കുമാറിനെ ട്രോളി മെഗാസ്റ്റാർ ; ഏറ്റുപിടിച്ച് താരദമ്പതികളും

സലിം എനിക്ക് കുറച്ച് പൈസ തന്നതുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്

മലയാള സിനിമയിലെ ഹാസ്യരാജാവ് സലിംകുമാറിന്റെ 50–ാം പിറന്നാൾ ആഘോഷവേളയിൽ  അദ്ദേഹത്തെ ട്രോളിയും തമാശ പറഞ്ഞും അതിഥികളെ കയ്യിലെടുത്ത് മമ്മൂട്ടിയും ദിലീപും കാവ്യ മാധവനും. മമ്മൂട്ടിയാണ് സലിംകുമാറിന് ആദ്യം കളിയാക്കാൻ ആരംഭിച്ചതെങ്കിലും പിന്നാലെ ദിലീപും കാവ്യയും അത് പിന്തുടർന്ന് വേദിയിൽ ചിരി പടർത്തുകയായിരുന്നു.

മറ്റ് വലിയ നടന്മാരെയൊന്നും കിട്ടാത്തതുകൊണ്ടായിരിക്കും എന്നെ വിളിച്ചത്. സലിം എനിക്കു കുറച്ച് പൈസ തന്നതുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്. അദ്ദേഹത്തെപ്പറ്റി നല്ലകാര്യങ്ങള്‍ പറയണം. കുറേ പൊക്കിയടിക്കണം എന്നൊക്കെയാണ് എന്നോട് പറ‍ഞ്ഞത്. വളരെ നല്ല സുമുഖനും സുന്ദരനുമാണ് സലിം കുമാർ. പുക വലിക്കില്ല, മദ്യപിക്കില്ല, സിനിമ കാണില്ല അങ്ങനെ ഒരു ചീത്ത സ്വഭാവവും ഇല്ല. നാട്ടുകാർക്ക് ഒരുപാട് ഗുണംചെയ്യും. കിട്ടുന്ന കാശ് മുഴുവൻ നാട്ടുകാർക്ക് കൊടുക്കും. ഇങ്ങനെയുള്ള ആളാണ് സലിംകുമാർ.’–തമാശയോടെ മമ്മൂട്ടി പറഞ്ഞു. പിറന്നാൾ ആഘോഷവേളയിൽ സിനിമയിൽ നിന്നും മറ്റു മേഖലയിൽ നിന്നും നിരവധി കലാകാരന്മാരാണ് സലിംകുമാറിന് ആശംസകളറിയിച്ച് എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button