CinemaGeneralKollywoodLatest NewsNEWS

അതൊക്കെ എല്ലാവർക്കും അറിയാവുന്നതിനാലാണ് അവർ എന്നെ മുതലെടുക്കുന്നത്; വെളിപ്പെടുത്തലുമായി ശ്രുതി ഹസ്സന്‍

എനിക്കു ചുറ്റുമുളളവര്‍ എന്റെ മേല്‍ അധികാരം കാണിക്കാറുണ്ട്.

തെന്നിന്ത്യന്‍ താരമായ ശ്രുതി ഹാസന്റെ പ്രണയവാര്‍ത്ത വളരെ സന്തോഷത്തോടെയാണ് സിനിമ ലോകം  സ്വാഗതം ചെയ്തത്. ലണ്ടന്‍ സ്വദേശിയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ മൈക്കിള്‍ കോര്‍സെലെയുമായായിരുന്നു  ശ്രുതിയുടെ പ്രണയം. ഇരുവരും ഉടന്‍ വിവാഹിതരാകും എന്ന് വാർത്തകൾ പ്രചരിക്കുന്നതിനിടയിലായിരുന്നു ശ്രുതിയുമായി താൻ വേര്‍പിരിഞ്ഞുവെന്ന് മൈക്കിള്‍ തുറന്നു പറഞ്ഞത്.

‘ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു. അതിനാല്‍ ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എങ്കിലും ഈ ചെറുപ്പക്കാരി എപ്പോഴും എനിക്കു പ്രിയപ്പെട്ടവളായിരിക്കും.’- വേര്‍പിരിയലിനെ കുറിച്ച് മൈക്കിള്‍ ട്വീറ്റ് ചെയ്തു. ഇതേ കുറിച്ച് അന്ന് ശ്രുതി പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ മൈക്കിളുമായുളള പ്രണയത്തെക്കുറിച്ച് പറയുകയാണ് ശ്രുതി.

” ഞാന്‍ വളരെ കൂളായ വ്യക്തിയാണ്. നിഷ്‌കളങ്കയായത് കൊണ്ട് തന്നെ എനിക്കു ചുറ്റുമുളളവര്‍ എന്റെ മേല്‍ അധികാരം കാണിക്കാറുണ്ട്.. വളരെ ഇമോഷണലായ വ്യക്തിയാണ് ഞാനെന്ന് അറിയാവുന്നതു കൊണ്ടാണ് അവര്‍ അത് മുതലെടുക്കുന്നത്. എങ്കിലും ഞാന്‍ പറയും അതൊരു നല്ല അനുഭവമായിരുന്നു. എനിക്ക് അതില്‍ പശ്ചാത്താപമില്ല. അത് മികച്ച ഒരു അനുഭവം തന്നെ ആയിരുന്നു. ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. പക്ഷേ ഞാനെന്നും മികച്ച പ്രണയത്തിനെ അന്വേഷിച്ചു കൊണ്ടിരിക്കും. അങ്ങനെ ഒന്ന് വന്ന് ചേര്‍ന്നാല്‍ ഇതിനായാണ് ഞാന്‍ കാത്തിരുന്നതെന്ന് സന്തോഷത്തോടെ തന്നെ പ്രഖ്യാപിക്കും.” – ശ്രുതി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button