ബോളിവുഡിന്റെ സൂപ്പർ താരമാണ് അക്ഷയ് കുമാര്‍. ആരാധകര്‍ ഏറെയുളള സൂപ്പര്‍ താരത്തിന് ഒരു കാലത്ത് പ്രണയിനികളുടെ തോഴനായിരുന്നു. ഒട്ടേറെ പ്രണയബന്ധങ്ങളിലൂടെയാണ് അക്ഷയ് കടന്ന് പോയത്. ബോളിവുഡിലെ മിന്നും താരമായിരുന്നു ഒരു കാലത്ത് പൂജ ബത്ര. ആ സമയത്ത് മോഡലിംഗിലായിരുന്നു അക്ഷയ് ശ്രദ്ധിച്ചിരുന്നത്. പൂജയുമായുള്ള ബന്ധമാണ് അക്ഷയ്ക്ക് സിനിമയില്‍ അവസരം ലഭിക്കാനുള്ള വാതില്‍ തുറന്നത്.
എന്നാല്‍ സിനിമയില്‍ എത്തിയതോടെ പൂജയെ മറന്നു അക്ഷയ് കരിയറില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അക്ഷയ് കുമാറിന്റെ ഖിലാഡി എന്ന സിനിമയില്‍ നായികയായി എത്തിയ അയേഷ ജുല്‍ക്കറുമായി ആയി അക്ഷയ്യുടെ പിന്നീടുള്ള പ്രണയം. ഇരുവരും തമ്മിലുള്ള കെമിസ്ട്രി സിനിമക്ക് പുറത്തും ചര്‍ച്ചയായി.
വാര്‍ത്തകളില്‍ നിറഞ്ഞെങ്കിലും രണ്ടാളും വേര്‍പിരിയുകയായിരുന്നു. തുടര്‍ന്ന് രവീണയുമായായിരുന്നു അക്ഷയ്യുടെ പ്രണയം. മൂന്നു വര്‍ഷത്തോളം അവര്‍ പ്രണയിച്ചു, രഹസ്യമായി വിവാഹ നിശ്ചയവും നടത്തി. ഒരു അഭിമുഖത്തില്‍ രവീണ അക്കാര്യം തുറന്നു പറയുകയും ചെയ്തു. എന്നാല്‍ ഇരുവരും പിന്നീട് പിരിയുകയായിരുന്നു. പിരിഞ്ഞപ്പോള്‍ രവീണ അക്ഷയ് കുമാറിനെതിരെ നിരവധി ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു.
ബോളിവുഡിനെ തന്നെ ഞെട്ടിപ്പിക്കുന്ന പ്രണയമായിരുന്നു അക്ഷയ് കുമാറിന്റേതും രേഖയുടേതും. അക്ഷയെ രേഖ കണ്ണടച്ച് വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്തു. എന്നാല്‍ അക്ഷയ് ആ സമയം ട്വിങ്കിള്‍ ഖന്നയുമായി പ്രണയത്തിലായി. ആ സമയത്ത് രേഖയുമായി അക്ഷയ്ക്കുള്ള ബന്ധം അറിയാനിടയായ ട്വിങ്കിള്‍ രേഖയോട് അക്ഷയ്യില്‍ നിന്നും അകലം പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കി.
ശില്‍പ ഷെട്ടിയുടെ ഉറ്റ സുഹൃത്തായിരുന്ന ട്വിങ്കില്‍ ഖന്ന. ശില്‍പയുമായി പ്രണയത്തിലായ നാളുകളിലാണ് അക്ഷയ് ട്വിങ്കില്‍ ഖന്നയുമായും പ്രണയത്തിലായത്. അക്ഷയ് കുമാറും ശില്പ ഷെട്ടിയും ഒന്നിച്ച് ജീവിക്കാന്‍ പോലും തീരുമാനിച്ചതാണ്. പിരിഞ്ഞപ്പോ ഇക്കാര്യങ്ങളൊക്കെ ശില്പ തുറന്നു പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ട്വിങ്കിള്‍ ഖന്നയെ അക്ഷയ് വിവാഹം ചെയ്തു. വിവാഹ ശേഷവും അക്ഷയ് തന്റെ പ്രണയ ബന്ധങ്ങള്‍ അവസാനിപ്പിച്ചില്ല. പ്രിയങ്ക ചോപ്രയുമായാണ് പിന്നീട് അക്ഷയ് പ്രണയത്തിലായത്. എന്നാല്‍ ഈ ബന്ധം മുന്നോട്ട് കൊണ്ടു പോകാന്‍ ട്വിങ്കിള്‍ സമ്മതിച്ചില്ല. പ്രിയങ്കയുമായി സിനിമകള്‍ ചെയ്യുന്നതില്‍ നിന്നു പോലും അക്ഷയ് കുമാറിനെ ട്വിങ്കിള്‍ വിലക്കി. ഇപ്പോഴും അക്ഷയ്യും പ്രിയങ്കയും സംസാരിക്കാറില്ലെന്നാണ് റിപ്പോര്‍ട്ട്.
Leave a Comment