മഞ്ജു വാര്യര്‍ ആദ്യമായി തമിഴിലഭിനയിച്ച ചിത്രമാണ് അസുരന്. വെട്രിമാരന് ഒരുക്കിയ ചിത്രത്തില്‍ ധനുഷാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം കാണാന്‍ ഉലകനായകന് കമല്‍ ഹാസന് എത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് മഞ്ജു. ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു ഈ വിവരം ആരാധകരുമായി പങ്കുവച്ചത്.
അസുരന് കണ്ടതിനും, അഭിപ്രായം അറിയിച്ചതിനും കമലിനോട് നന്ദി അറിയിച്ചിരിക്കുകയാണ് മഞ്ജു. കമലിനൊപ്പം മകള്‍ ശ്രുതി ഹാസനും സിനിമ കാണാന്‍ എത്തിയിരുന്നു. മൂവരും ഒന്നിച്ചു നില്ക്കുന്ന ചിത്രവും മഞ്ജു ഇതോടൊപ്പം പോസ്റ്റ് ചെയ്ത.
ജാതി ചിന്തയും സാമ്പത്തിക അരാജകത്വവും കൊടിക്കുത്തി വാഴുന്ന നാട്ടില്‍ ഒരു കര്‍ഷകനും കുടുംബവും ജീവിക്കാനായി നടത്തുന്ന പോരാട്ടമാണ് അസുരന്റെ ഇതിവൃത്തം.
Leave a Comment