CinemaGeneralLatest NewsMollywoodNEWS

ആ രംഗം ചിത്രീകരിച്ചപ്പോൾ രൺവീർ സിംഗ് പൊട്ടിക്കരഞ്ഞു – തുറന്ന് പറഞ്ഞ് സംവിധായകൻ കബീർ ഖാൻ

ഇത് വരെ ഒരു ക്യാമറക്കും പ്രവേശനം ഇല്ലാത്ത ഇടങ്ങളിലൂടെ ഞങ്ങൾ നടന്നു

മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുന്ന ചിത്രമാണ് ’83’ . വളരെ വൈകാരികമായ ഒരു സ്പോർട്സ് ബയോപിക്ക് ചിത്രമാണിതെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.  രൺവീർ സിംഗ് ആണ് ചിത്രത്തിൽ കപിലിന്റെ വേഷത്തിൽ എത്തുന്നത്. ചിത്രത്തിൻറെ നിർണായക രംഗങ്ങളുടെ ഷൂട്ട് ലണ്ടലിനെ ലോർഡ്‌സ് മൈതാനത്തിൽ നടന്നിരുന്നു. ഇതിൽ കപിൽ ദേവ് ലോകകപ്പ് ഉയർത്തുന്ന രംഗത്തിനിടെ രൺവീർ പൊട്ടിക്കരഞ്ഞതാണ് ഇപ്പോൾ വാർത്തയാകുന്നത്.

ചിത്രത്തിന്റയെ സംവിധായകൻ കബീർ ഖാൻ ആണ് രൺവീർ സിംഗ് കരഞ്ഞതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞത്. ലണ്ടനിൽ യഥാർത്ഥ ലോകകപ്പ് നടന്നടുത്ത് തന്നെ വച്ചാണ് തങ്ങൾ ഷൂട്ടിങ് ആരംഭിച്ചത്. ഇത് വരെ ഒരു ക്യാമറക്കും പ്രവേശനം ഇല്ലാത്ത ഇടങ്ങളിലൂടെ ഞങ്ങൾ നടന്നു.  അപ്പോളാണ് യഥാർത്ഥ ലോകകപ്പ് ഞങ്ങൾക്ക് മുന്നിലെത്തിയത്. ഇതുയർത്തുമ്പോൾ രൺവീർ വികാരാധീനനായി. കരച്ചിൽ നിയന്ത്രിക്കാനാവാതെ ഒരു പ്രത്യേക അവസ്ഥയിൽ നിന്നു.  ഇത് കണ്ട താൻ കട്ട് പറയാൻ നിർബന്ധിതനായി എന്നും കബീർ സിംഗ് പറഞ്ഞു. ദീപിക പദുകോൺ ആണ് ചിത്രത്തിൽ കപിൽ ദേവിന്റെ ഭാര്യ റോമി ആയി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button