CinemaGeneralLatest NewsNEWSTollywood

സായി പല്ലവിയെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പ്രമുഖ താരം

അച്ഛനെയും അമ്മയെയും പിരിഞ്ഞു കൊണ്ട് മറ്റൊരു വീട്ടില്‍ പോയി ജീവിക്കാന്‍ തനിക്ക് കഴിയില്ല എന്നാണ് സായി അതിനു കാരണമായി പറയുന്നത്.

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സായി പല്ലവിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നു തെലുങ്ക് താരം വരുണ്‍ തേജ്. സായി പല്ലവിക്ക് തെലുങ്ക് സിനിമയില്‍ ബ്രേക്ക് നല്‍കിയ ഫിദയിലെ നായകനായിരുന്നു വരുണ്‍ തേജ്. ഒരു ടെലിവിഷന്‍ അഭിമുഖ പരിപാടിയിലായിരുന്നു വരുണ്‍ സായി പല്ലവിയെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയത്. സായി പല്ലവി, റാഷി ഖന്ന, പൂജ ഹെഗ്ഡേ എന്ന യുവനടിമാരില്‍ ആരെ വിവാഹം ചെയ്യുമെന്ന ചോദ്യത്തിനാണ് വരുണ്‍ തേജ സായി എന്ന മറുപടി നല്‍കിയത്. താന്‍ ആരെയും വിവാഹം ചെയ്യുകയില്ലെന്ന നിലപാടിലാണ് സായി പല്ലവി . അച്ഛനെയും അമ്മയെയും പിരിഞ്ഞു കൊണ്ട് മറ്റൊരു വീട്ടില്‍ പോയി ജീവിക്കാന്‍ തനിക്ക് കഴിയില്ല എന്നാണ് സായി അതിനു കാരണമായി പറയുന്നത്.

തെന്നിന്ത്യയില്‍ വലിയ ചലനം സൃഷ്ടിച്ച ഫിദ സായി പല്ലവിയുടെ കരുത്തുറ്റ വേഷം അടയാളപ്പെടുത്തിയ സിനിമയായിരുന്നു. ലവ് സ്റ്റോറി എന്ന നിലയില്‍ യുവത്വങ്ങള്‍ക്കിടയില്‍ ചിത്രം വലിയ തരംഗമായി മാറിയിരുന്നു. തെന്നിന്ത്യയില്‍ നയന്‍താരയ്ക്ക് ശേഷം വലിയ ഒരു ഹീറോയിന്‍ താര പരിവേഷം സ്വന്തമാക്കിയ താരമാണ് സായി, പ്രേമം എന്ന മലയാള  ചിത്രത്തിലൂടെയായിരുന്നു സായിയുടെ തുടക്കം. മലര്‍ മിസ്‌ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button