എമ്മി പുരസ്‌കാരം നല്‍കുന്ന ടെലിവിഷന്‍ അക്കാദമിക്കെതിരേ ഗുരുതര ആരോപണവുമായി നടിയും എഴുത്തുകാരിയുമായ മിന്‍ഡി കോളിങ്. പത്തുവര്‍ഷംമുമ്പ് തനിക്കുനേരിട്ട വിവേചനത്തെക്കുറിച്ച് പറഞ്ഞ് കൊണ്ടുള്ള പോസ്റ്റാണ് മിന്‍ഡി കോളിങ് ട്വിറ്ററില്‍ കുറിച്ചത്.
താനൊരു സ്ത്രീയായതുകൊണ്ടും നിറത്തിന്റെ പേരിലും എമ്മി പുരസ്‌കാരത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടുവെന്ന് കോളിങ് പറഞ്ഞു. സംവിധാനമേഖലയിലും എഴുത്തിലും നല്‍കിയ സംഭാവനകള്‍ ഉപന്യാസരൂപത്തില്‍ എഴുതിനല്‍കാന്‍ ടെലിവിഷന്‍ അക്കാദമി തന്നോടാവശ്യപ്പെട്ടുവെന്നും തന്നോടുമാത്രമാണ് ഇങ്ങനെ ആവശ്യപ്പെട്ടതെന്നും അവര്‍ ആരോപിച്ചു.
നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ ഏറ്റവും പ്രായംകുറഞ്ഞ സ്ത്രീയായതിനാലും ഇരുണ്ടനിറത്തിന്റെപേരിലും തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും ഇക്കാരണങ്ങളാല്‍ തന്നെ ഒഴിവാക്കാന്‍ എളുപ്പമായിരുന്നുവെന്നും നാല്‍പ്പതുകാരിയായ കോളിങ് പറഞ്ഞു. ഇന്നായിരുന്നുവെങ്കില്‍ ഇങ്ങനൊന്നും സംഭവിക്കുകയില്ലായിരുവെന്നു പറഞ്ഞ കോളിങ് സംഭവത്തില്‍ അക്കാദമി ക്ഷമചോദിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, കോളിങ്ങിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ടെലിവിഷന്‍ അക്കാദമി രംഗത്തെത്തി. 2007-ലും 2008-ലും 2009,2011 വര്‍ഷങ്ങളിലും മിന്‍ഡി കോളിങ്ങിന്റെ പേര് എമ്മി പുരസ്‌കാരത്തിനു നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ആരെയും ഒഴിവാക്കിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments