ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ എത്തിയ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. പിന്നീട് വിമാനം, ഉയരെ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രത്തെ താരം അവതരിപ്പിച്ചു. ഇപ്പോഴിതാ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ ജീവിതത്തിലെ പല കാര്യങ്ങളും തുറന്ന് പറഞ്ഞിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ തനിക്ക് ഏറ്റവും വെറുപ്പ് തോന്നുന്ന കമന്റ് തന്നെ കാണാന്‍ ‘മിയ ഖലീഫ പോലെ ഇരിക്കുന്നു’ എന്നു പറയുന്നതാണെന്നാണ് അനാര്‍ക്കലി പറയുന്നത്. ലോക പ്രശസ്തിയാര്‍ജിച്ച നീലച്ചിത്ര നായിക ആണ് മിയ ഖലീഫ. സണ്ണിലിയോണ്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നീലച്ചിത്ര നായിക മിയ ഖലീഫയാണ്. ആദ്യമൊക്കെ ആളുകള്‍ പറയുമ്പോള്‍ ഞാന്‍ മിയ ഖലീഫയുടെ ഫോട്ടോയും എന്റെ ഫോട്ടോയും എടുത്ത് ഒത്തു നോക്കാറുണ്ട്. രൂപത്തില്‍ അല്പം സാമ്യമുണ്ടെന്ന് തോന്നാറുണ്ടെന്നും എന്നാല്‍ എപ്പോഴും ആളുകള്‍ മിയ ഖലീഫ പോലെയുണ്ടല്ലോ കാണാന്‍ എന്ന് പറയുമ്പോള്‍ അത് ഇഷ്ടപ്പെടാറില്ലെന്നും അനാര്‍ക്കലി പറഞ്ഞു.
Post Your Comments