മലയാള സിനിമയിൽ കോമഡി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് നടന്‍ ജഗദീഷ് പ്രേക്ഷക ഹൃദയത്തിലേക്ക് എത്തിയത്. എന്നാല്‍ ജീവിതത്തില്‍ കോളേജ് അധ്യാപകനായി സേവനമനുഷ്‍ഠിച്ചതിനു ശേഷമായിരുന്നു ജഗദീഷ് സിനിമയിലേക്ക് എത്തിയത്. എന്നിരുന്നാലും കോമഡി സംഭാഷണങ്ങളിലൂടെയാണ് പലപ്പോഴും ജഗദീഷിനെ ആരാധകര്‍ ഓര്‍ക്കാറുള്ളത്. ഇപ്പോഴിതാ ജഗദീഷ് നടത്തിയ ഒരു പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
തന്റെ സ്‌കൂള്‍ ജീവിതം മുതല്‍ അധ്യാപകനായിരുന്ന കാലത്തെ അനുഭവങ്ങളുമെല്ലാം ജഗദീഷ് തുറന്ന് സംസാരിച്ചിരുന്നു. വളരെ ഗൌരവത്തോടെ ക്ലാസുകള്‍ കൈകാര്യം ചെയ്‍ത അധ്യാപകനായിരുന്നു ഞാൻ. കൊമേഴ്‍സ് ആണ് പഠിപ്പിച്ചത്. പക്ഷേ ഞാൻ സ്‍ക്രീനില്‍ വന്നപ്പോള്‍ എച്ചൂസ്‍മി പറഞ്ഞു. എന്നിലെ ഹാസ്യം നിങ്ങള്‍ അംഗീകരിച്ചു. മറുവശത്ത് ഒരു അധ്യാപകന് വേണ്ട പരിഗണനയും നല്‍കി. എന്നാല്‍ രണ്ടും രണ്ടും ഇമേജ് ആണ്- ജഗീഷ് പറഞ്ഞു. മാത്രവുമല്ല പണ്ട് പഠിപ്പിച്ച പല നിര്‍വ്വചനങ്ങളും ജഗദീഷ് പ്രസംഗത്തിനിടയില്‍ പറഞ്ഞു.
Post Your Comments