
തെന്നിന്ത്യന്‍ സിനിമയില്‍ ആരാധകര്‍ ഏറെയുള്ള താരങ്ങളില്‍ ഒരാളാണ് ഇളയദളപതി എന്ന് വിളിപ്പേരുള്ള വിജയ്. താരപരിവേഷമൊന്നും ഇല്ലാതെ ആരാധകരുമായി അടുത്തിടപഴകുന്ന വിജയിയുടെ പെരുമാറ്റ രീതികള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ വിജയ്‌ക്കെതിരെ വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് തമിഴ് സിനിമ സംവിധായകന്‍ സാമി.
ഫോട്ടോഷൂട്ടിന് എത്തുന്ന വിജയ്, ആരാധകര്‍ക്ക് കൈകൊടുത്ത ശേഷം ഡെറ്റോള്‍ കൊണ്ട് കൈകഴുകാറുണ്ട് എന്നാണ് സാമിയുടെ വാദം. അത് താന്‍ കണ്ടിട്ടുണ്ടെന്നും, ജീവിതത്തിലും വിജയ് ഒരു നടന്‍ തന്നെയെന്നുമാണ് സാമി ഒരു വീഡിയോയില്‍ പറഞ്ഞു. ഉയിര്‍, ആദി, മിറുഗം, കങ്കാരു തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സാമി. വിജയ് സിനിമയില്‍ അഭിനയിച്ചാല്‍ മതിയെന്നും, വേദിയില്‍ പ്രസംഗിക്കുന്നതും സാരോപദേശം നല്‍കുന്നതും അവസാനിപ്പിക്കണമെന്നും സാമി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സാമിയുടെ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമാണ് വിജയ് ആരാധകരില്‍ നിന്നും ഉയരുന്നത്.
Post Your Comments