മുടി തോളൊപ്പം മുറിച്ച്, മഞ്ഞസാരിയും പിങ്ക് ബ്ലൗസും സ്വര്‍ണാഭരണങ്ങളും അണിഞ്ഞ, വെള്ളാരം കണ്ണുകളുള്ള ഒരു സുന്ദരി മലയാള സിനിമയിലേയ്ക്ക് കടന്നു വന്നിരിക്കുകയാണ്. ആരാണ് ഈ സുന്ദരിയെന്നാണ് സോഷ്യല്‍ മീഡിയയുടെ അന്വേഷണം.
മലയാളത്തിന്റെ യുവനടന്‍ സുദേവ് നായരാണ് ഈ ‘സുന്ദരി’. തന്റെ പെണ്‍വേഷത്തിലുള്ള ചിത്രം താരം തന്നെയാണ് ആരാധകരുമായി പങ്കുവച്ചതും.
ആദ്യ ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡു സ്വന്തമാക്കിയ താരമാണ് സുദേവ് നായര്‍. എം.ബി പത്മകുമാറിന്റെ ‘മൈ ലൈഫ് പാര്‍ട്‌നര്‍, എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ സുദേവ് ‘അനാര്‍ക്കലി’, ‘എസ്ര’ തുടങ്ങിയ ചിത്രങ്ങളിലും മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു.
Post Your Comments