CinemaGeneralLatest NewsNEWS

സ്ത്രീ ലൈഗീകത പറഞ്ഞ ലസ്റ്റ് സ്റ്റോറീസിൽ നായികയായി അമല പോൾ എത്തുന്നു ; കാത്തിരിപ്പിൽ ആരാധകർ

നെറ്റ്ഫ്ലിക്സ് റിലീസായി പുറത്തിറങ്ങിയ ചിത്രം നാല് ഭാഗമുള്ള ആന്തോളജിയായാണ് ഒരുക്കിയത്

ബോളിവുഡിൽ സ്ത്രീ ലൈഗീകതയും സ്വയംഭോഗവുമൊക്കെ സംസാരിച്ച ചിത്രമാണ് ലസ്റ്റ് സ്റ്റോറീസ്.  രാധിക ആപ്തേ, മനീഷ കൊയ് രാള, കിയാര അദ്വാനി, ഭൂമി പഡ്നേക്കർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം കരൺ ജോഹർ, അനുരാഗ് കശ്യപ്, ദിബാകർ ബാനര്‍ജി, സോയ അക്തർ എന്നിവരാണ് സംവിധാനം ചെയ്തത്.

നെറ്റ്ഫ്ലിക്സ് റിലീസായി പുറത്തിറങ്ങിയ ചിത്രം നാല് ഭാഗമുള്ള ആന്തോളജിയായാണ് ഒരുക്കിയത്. വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ച ചിത്രം ഇപ്പോൾ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള ഒരുക്കത്തിലാണ്. അമല പോളാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ ആദ്യ ഭാഗത്താണ് അമല നായികയായെത്തുക. നന്ദിനി റെഡ്ഡിയാകും ഈ ഭാഗം സംവിധാനം ചെയ്യുക. ജഗപതി ബാബുവും ഇതിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാക്കി മൂന്ന് ഭാഗങ്ങൾ തരുൺ ഭാസ്കർ. സങ്കൽപ് റെഡ്ഡി, സന്ദീപ് വങ്ക എന്നിവർ സംവിധാനം ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button