CinemaGeneralLatest NewsMollywoodNEWS

എനിക്ക് അദ്ദേഹത്തിന്‍റെ ഡേറ്റ് കിട്ടിയിട്ടില്ല, ഞാന്‍ വെറുതെ പറഞ്ഞതാണ്‌!

ഞാനും നിങ്ങളെയൊക്കെ പോലെ സിനിമ സംവിധാനം ചെയ്യാനാണ് ഇങ്ങോട്ട് വന്നത്

‘ഓർമ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന് ശേഷം അൻവർ-വിനീത് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് മനോഹരം. മനോഹരം എന്ന സിനിമയിലേക്ക് അൻവർ തന്നെ അഭിനയിക്കാൻ വിളിച്ചപ്പോൾ ഇനി തുടരെ തുടരെ സിനിമകൾ ചെയ്യാനില്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറുകയാണ് ഉണ്ടായതെന്നും ആ സിനിമയിൽ അഭിനയിച്ചു പോയ സാഹചര്യത്തെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് വിനീത്.

‘ ‘മനോഹരം’ എന്ന ചിത്രത്തിലേക്ക് അന്‍വര്‍ എന്നെ അഭിനയിക്കാനായി ക്ഷണിച്ചപ്പോള്‍ ആദ്യം ഞാന്‍ ഒഴിഞ്ഞു മാറുകയാണ്‌ ഉണ്ടയാത്. ‘എന്റെ പൊന്നു അന്‍വറെ എന്നെ വെറുതെ വിട്ടേക്കൂ, ഞാനും നിങ്ങളെയൊക്കെ പോലെ സിനിമ സംവിധാനം ചെയ്യാനാണ് ഇങ്ങോട്ട് വന്നത്, തുടരെ തുടരെ ഇനി ഇങ്ങനെ സിനിമയില്‍ അഭിനയിക്കാനില്ലെന്ന്’ പറഞ്ഞപ്പോള്‍ അന്‍വറിന് കാര്യം മനസ്സിലായി, അങ്ങനെ അന്‍വര്‍ വേറെ അഭിനേതാക്കളെ നോക്കി തുടങ്ങി, ഞാന്‍ മുഖേനയും ഒന്ന് രണ്ടു താരങ്ങളെ അന്‍വര്‍ പോയി കണ്ടു. പിന്നീടു കുറെ ദിവസങ്ങള്‍ക്ക് ശേഷം അന്‍വര്‍ വിളിച്ചു പറഞ്ഞു എനിക്ക് ഒരു താരത്തിന്റെ ഡേറ്റ് കിട്ടിയിട്ടുണ്ട്, അത് കൊണ്ട് തിരക്കഥ ഒന്ന് വായിച്ചു നോക്കാമോ? എന്ന് ചോദിച്ചു, അങ്ങനെ ഞാന്‍ തിരക്കഥ വേഗത്തില്‍ വായിച്ചു നോക്കി. മറ്റൊരു താരത്തിന്റെ ഡേറ്റ് ഒക്കെ ആയല്ലോ സിനിമ വേഗം ചെയ്യാന്‍ ശ്രമിക്കൂ തിരക്കഥ നന്നായിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമായി  എന്നൊക്കെ ഞാന്‍ അന്‍വറിനോട് പറഞ്ഞപ്പോള്‍ അന്‍വര്‍ പറഞ്ഞു എനിക്ക് അദ്ദേഹത്തിന്റെ ഡേറ്റ് ഒന്നും കിട്ടിയിട്ടില്ല, ഞാന്‍ വെറുതെ പറഞ്ഞതാണ്‌,  തിരക്കഥ വായിച്ചു ഇഷ്ടമായ നിലയ്ക്ക് ഇനി വിനീത് തന്നെ ഈ സിനിമ ചെയ്യൂ എന്നാണ് അന്‍വര്‍ പറഞ്ഞത്, അങ്ങനെയാണ് ‘മനോഹരം’ എന്ന സിനിമയിലേക്ക് ഞാന്‍ വരുന്നത്.

shortlink

Related Articles

Post Your Comments


Back to top button