സീരിയലുകളുടെ ലോകത്ത് നിന്നും സിനിമ മേഖലയിലേക്കെത്തിയ താരമാണ് കണ്ണന്‍ താമരക്കുളം. വളരെയേറെ ബുദ്ധിമുട്ടി സംവിധാന രംഗത്തേക്കെത്തിയ ഇദ്ദേഹത്തെ സോഷ്യല്‍ മീഡിയ വെറുതെ വിട്ടിരുന്നില്ല. അദ്ദേഹത്തിന്റയെ സിനിമകളെയെല്ലാം സീരിയല്‍ കഥയെന്ന പേരിലാണ് സോഷ്യല്‍ മീഡിയ ആക്രമിച്ചിരുന്നത്. സുരയാടല്‍ എന്ന തമിഴ് ചിത്രമായിരുന്നു കണ്ണന്‍ താമരക്കുളം ആദ്യമായി സംവിധാനം ചെയ്തത്.
തുടര്‍ന്ന് ജയറാമിനെ നായകനാക്കി ഒരുക്കിയ തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രമാണ് കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്തത്. സീരിയല്‍ എഴുത്തുകാരനായി ജയറാം എത്തിയപ്പോള്‍ ഭാര്യയായി റിമി ടോമിയാണ് ചിത്രത്തിലെത്തിയത്. പിന്നീട് ആടുപുലിയാട്ടം. അച്ചായന്‍സ്, ചാണക്യതന്ത്രം, പട്ടാഭിരാമന്‍ എന്നി ചിത്രങ്ങളും കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്തു.
ഏറ്റവും അവസാനം തീയേറ്ററിലെത്തിയ സാമൂഹ്യവിഷയങ്ങള്‍ കൈകാര്യം ചെയ്ത പട്ടാഭിരാമനെ വളരെ നല്ല പ്രേക്ഷകാഭിപ്രായമാണ് ലഭിച്ചത്. അമിത ലാഭത്തിനായി ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നതും, ഇതുപയോഗിച്ച് മാരകരോഗങ്ങള്‍ പിടിപെട്ട് ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതുമൊക്കെയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ കണ്ടത്. ഇപ്പോള്‍ രാജനാഗം എന്ന തമിഴ് സിനിമയുടെ പണിപ്പുരയിലാണ് അദ്ദേഹമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments