CinemaGeneralLatest NewsMollywoodNEWS

ഇത് കേൾക്കുമ്പോൾ പലർക്കും അത്ഭുതമാണ് തോന്നുന്നത്,​ പക്ഷേ സത്യമാണ്: മീടൂവിനെക്കുറിച്ച് വെളിപ്പെടുത്തി നടി സുചിത്ര

ഇവർ കൂടെയുണ്ടെങ്കിൽ വലിയ സുരക്ഷിതത്വ ബോധവുമായിരുന്നു

 

നമ്പർ 2​0 മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് എത്തിയ നടിയാണ് സുചിത്ര. പിന്നീട് നിരവധി ചിത്രങ്ങിലൂടെ സുചിത്ര മലയാള സിനിമാ പ്രക്ഷകരുടെ പ്രിയങ്കരിയായി മാറി.  വിവാഹശേഷം ഭർത്താവ് മുരളിക്കൊപ്പം അമേരിക്കയിലേക്ക് പോയ താരം സിനിമയിൽ നിന്ന്  മാറി നിൽകുകയായിരുന്നു.  ഇപ്പോഴിതാ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് സിനിമ ജീവിതത്തിൽ നിന്ന് ഒരിക്കൽപ്പോലും ‘മീ ടൂ’ അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

മീടൂ അനുഭവങ്ങൾ ഉണ്ടായിട്ടില്ലയെന്ന് മാത്രമല്ല,​  ഇവർ കൂടെയുണ്ടെങ്കിൽ വലിയ സുരക്ഷിതത്വ ബോധവുമായിരുന്നുവെന്നും സുചിത്ര പറയുന്നു. ‘യാത്രകളിൽ പോലും സഹതാരങ്ങൾ ഒപ്പമുണ്ടെങ്കിൽ വല്ലാത്തൊരു ധൈര്യമാണ്. ഉദ്ഘാടനത്തിനും മറ്റും പോകുമ്പോൾ പുറത്ത് ഒറ്റയ്ക്ക് ഹോട്ടലിൽ താമസിക്കുമ്പോഴാണ് പേടി തോന്നിയിട്ടുള്ളത്. സിനിമാപ്രവർത്തകരിൽ നിന്ന് ഇന്നുവരെ മോശാനുഭവങ്ങളൊന്നും നേരിട്ടിട്ടില്ല. ഇതുകേൾക്കുമ്പോൾ പലർക്കും അത്ഭുമാണ്.പക്ഷേ അത് സത്യമാണ് സുചിത്ര പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button