തെന്നിന്ത്യന്‍ സിനിമയിലെ താര സുന്ദരിയായ ശ്രുതി ഹാസനും ലണ്ടന്‍ സ്വദേശിയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ മൈക്കിള്‍ കൊര്‍സലെയുമായുള്ള പ്രണയവും പ്രണയത്തകര്‍ച്ചയും ഗോസിപ്പ് കോലങ്ങള്‍ ആഘോഷിച്ചിരുന്നു. നടന്‍ കമല്‍ഹാസന്റെ മകളും നടിയും ഗായികയുമായ ശ്രുതി മൈക്കിളുമായിഉടന്‍ വിവാഹിതയാകുമെണ്ണ്‍ റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് താരവുമായി വേര്‍പിരിഞ്ഞുവെന്ന് പറഞ്ഞ് മൈക്കിള്‍ രംഗത്ത് വന്നത്. ഇപ്പോള്‍ മൈക്കിളുമായുളള പ്രണയത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയ്ക്കുശേഷമുളള ജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രുതി.
”ഞാന്‍ വളരെ കൂളായ വ്യക്തിയാണ്. നിഷ്‌കളങ്കയായത് കൊണ്ട് തന്നെ എനിക്കു ചുറ്റുമുളളവര്‍ എന്റെ മേല്‍ അധികാരം കാണിക്കാറുണ്ട്.. വളരെ ഇമോഷണലായ വ്യക്തിയാണ് ഞാനെന്ന് അറിയാവുന്നതുകൊണ്ടാണ് അവര്‍ അത് മുതലെടുക്കുന്നത്. എങ്കിലും ഞാന്‍ പറയും അതൊരു നല്ല അനുഭവമായിരുന്നു. എനിക്ക് അതില്‍ പശ്ചാത്താപമില്ല. അത് മികച്ച ഒരു അനുഭവം തന്നെ ആയിരുന്നു. ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. പക്ഷേ ഞാനെന്നും മികച്ച പ്രണയത്തിനെ അന്വേഷിച്ചുകൊണ്ടിരിക്കും. അങ്ങനെ ഒന്ന് വന്ന് ചേര്‍ന്നാല്‍ ഇതിനായാണ് ഞാന്‍ കാത്തിരുന്നതെന്ന് സന്തോഷത്തോടെ തന്നെ ഞാന്‍ പ്രഖ്യാപിക്കും.’ ശ്രുതി പറഞ്ഞു.
Leave a Comment