CinemaGeneralKollywoodLatest NewsNEWS

പ്രണയ പരാജയത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് താരപുത്രിയുടെ വെളിപ്പെടുത്തല്‍

ഇക്കാര്യത്തില്‍ തനിക്ക് പശ്ചാത്താപമൊന്നും തോന്നുന്നില്ല

തെന്നിന്ത്യന്‍ സിനിമയിലെ താരപുത്രികളിലൊരാളാണ് ശ്രുതി ഹാസന്‍. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കയായി നിരവധി ചിത്രങ്ങളിലാണ് ശ്രുതി ഹാസന്‍ വേഷമിട്ടത്. അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും തനിക്ക് താല്‍പര്യമുണ്ടെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിരുന്നു.

സ്വന്തം നിലപാടുകള്‍ വ്യക്തമാക്കി മുന്നേറുന്ന താരം ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ചിരുന്നു. മൈക്കല്‍ കോര്‍സലുമായി വിവാഹിതയായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നടിയ്‌ക്കെതിരെ പ്രചരിച്ചിരുന്നത്. എന്നാൽ മൈക്കല്‍ കോര്‍സലുമായി താൻ പ്രണയത്തിലാന്നെന്ന് ശ്രുതി നേരത്തെ സമ്മതിച്ചിരുന്നു. പിന്നീട് ഈ പ്രണയം അവസാനിപ്പിച്ചതിനെക്കുറിച്ചും താരപുത്രി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പ്രണയപരാജയത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ശ്രുതി ഹാസന്‍.

കരിയര്‍ തുടങ്ങുന്ന സമയത്താണ് താന്‍ പ്രണയത്തിലായത്. താന്‍ വളരെ കൂളായി ജീവിക്കുന്നയാളാണ്. വളരെ നിഷ്‌കളങ്കയായ ആളാണ് താനെന്നും ശ്രുതി ഹാസന്‍ പറയുന്നു. ഇമോഷണലാണ് താനെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പ്രണയമെന്നത് വളരെ സുഖകരമായ അനുഭവമായിരുന്നു.

പ്രണയത്തിന് പ്രത്യേകിച്ച് ഫോര്‍മുലയൊന്നുമില്ല. നല്ല സമയത്ത് കൂടെ നില്‍ക്കുന്നവരാണ് മിക്കവരും. തന്റെ ജീവിതത്തിലും സംഭവിച്ചത് അതായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് പശ്ചാത്താപമൊന്നും തോന്നുന്നില്ലെന്നും താരപുത്രി പറയുന്നു. പൊതുവെ നോക്കുകയാണെങ്കില്‍ അതൊരു നല്ല അനുഭവമായിരുന്നു. ഒരുപാട് മനസ്സിലാക്കാനും പഠിക്കാനും സാധിച്ചു. ഇത്തരമൊരു അനുഭവത്തിനായി കാത്തിരിക്കുകയായിരുന്നു താന്‍ മുന്‍പെന്നും ശ്രുതി ഹാസന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button