BollywoodCinemaGeneralLatest NewsNEWS

ഒരു ‘സ്ത്രീ ബോണ്ട്’ വേണം, എനിക്ക് ആ വേഷം ചെയ്യാന്‍ ആഗ്രഹമുണ്ട് തുറന്ന് പറഞ്ഞ് – പ്രിയങ്ക ചോപ്ര

ഇരുപത്തിയഞ്ചാം ജെയിംസ് ബോണ്ട് ചിത്രം എന്നതിലുപരി ഡാനിയല്‍ ക്രെയ്ഗിന്റെ അവസാന ബോണ്ട് ചിത്രം കൂടിയാണ് നോ ടൈം ടു ഡൈ

ജെയിംസ് ബോണ്ട് പാരമ്പരയിലെ മറ്റൊരു ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. ബ്രിട്ടീഷ് സീക്രട്ട് ഏജന്റായി ഡാനിയല്‍ ക്രെയ്ഗ് ഒരിക്കല്‍ കൂടി വേഷമിടുന്ന നോ ടൈം ടു ഡൈ അടുത്ത വര്‍ഷം ഏപ്രിലിലാകും തിയേറ്ററുകളിലെത്തുക. ഇരുപത്തിയഞ്ചാം ജെയിംസ് ബോണ്ട് ചിത്രം എന്നതിലുപരി ഡാനിയല്‍ ക്രെയ്ഗിന്റെ അവസാന ബോണ്ട് ചിത്രം കൂടിയാണ് നോ ടൈം ടു ഡൈ എന്നതാണ്. ക്രെയ്ഗിനു ശേഷം ആരാവും ബോണ്ട് എന്നതാണ് ഇപ്പോള്‍ ഹോളിവുഡിലെ ചൂടുള്ള വിഷയം.

പല പേരുകളും ഉയരുന്നുണ്ടെങ്കിലും അടുത്ത ബോണ്ട് ചിത്രത്തില്‍ ബ്രിട്ടീഷ് സീക്രട്ട് ഏജന്റായി ഒരു സ്ത്രീ കഥാപാത്രമാവും എത്തുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഒരു സ്ത്രീ ബോണ്ട് ഉണ്ടാകണമെന്നും, തനിക്ക് ആ വേഷം ചെയ്യാന്‍ താത്പര്യമുണ്ടെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടിയും ഹോളിവുഡിലെ ഇന്ത്യന്‍ സാന്നിദ്ധ്യവുമായ പ്രിയങ്ക ചോപ്ര.

ഒരു സ്ത്രീ ജെയിംസ് ബോണ്ടിന്റെ വേഷം ചെയ്യുന്നത് കാണാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍. അത് ഈ ജന്മം തന്നെ നടക്കണമെന്നാണ് എന്റെ ആഗ്രഹം. എന്തായാലും എനിക്ക് ആ വേഷം ചെയ്യാന്‍ കഴിയുമോ എന്ന് അറിയില്ല എങ്കിലും ഒരു സ്ത്രീയെ ആ വേഷത്തില്‍ കാണണമെന്ന ആഗ്രഹമുണ്ട്-പ്രിയങ്ക പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button