ടോവിനോ തോമസിന് നായകനാക്കി അരുൺ ബോസ് . സംവിധാനം ചെയ്ത ചിത്രമാണ് ലൂക്ക. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റയെ ഡിവിഡി പകർപ്പിൽ സെന്‍സര്‍ ബോര്‍ഡ് പോലും ഒഴിവാക്കരുതെന്ന് പറഞ്ഞ ചുംബനരംഗം കട്ട് ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് സംവിധായകൻ അരുൺ ബോസ് രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ നീക്കം ചെയ്ത ചുംബനരംഗം പുറത്തുവിട്ടിരിക്കുകയാണ് സൈനാ വിഡിയോസ്.
സംവിധായകന്റെ ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിന്റയെ അടിസ്ഥാനത്തിലാണ് ഡിവിഡി കമ്പനി തന്നെ ആ രംഗം യുട്യൂബിലൂടെ റിലീസ് ചെയ്തത്.
ലൂക്കയും നിഹാരിയകയും തമ്മിലുള്ള പ്രണയത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒന്നായിരുന്നു ആ രംഗം. ഈ രംഗം ഇല്ലെങ്കിൽ ലൂക്ക സിനിമ ഇല്ലെന്നായിരുന്നു അരുൺ എഴുതിയത്. ‘പറഞ്ഞു വരുന്നത് ലൂക്ക-നിഹാരികയുടെ വളരെ ഇന്റിമേറ്റ് ആയ ഒരു ലിപ്ലോക്ക് രംഗത്തെ പറ്റി ആണ്. അതൊരിക്കലും ഒരു സിനിമാറ്റിക് ഗിമ്മിക് അല്ല. വളരെ വളരെ ആലോചിച്ചെടുത്തതാണ്.’–അരുൺ പറയുന്നു.
Post Your Comments