
കേരളത്തിൽ നടന്ന മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി അണിയിച്ചൊരുക്കുന്ന ചിത്രമാണ് 2403 ഫിറ്റ്. സിനിമയിൽ ബ്രഹ്മാണ്ഡ കാസ്റ്റിംഗ് എന്ന് റിപ്പോര്‍ട്ടുകള്‍. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്,ജയസൂര്യ, ആസിഫ് അലി, ഇന്ദ്രജിത്ത്,മഞ്ജു വാര്യര്‍, ഇന്ദ്രന്‍സ് എന്നിങ്ങനെ വന്‍ താര നിരയാണ് ചിത്രത്തില്‍ ഒന്നിക്കുകയെന്നാണ് സൂചന.
ജനമൈത്രി ചിത്രത്തിന്റയെ സംവിധായകനായ ജോണ്‍ മന്ത്രിക്കല്ലുമായി ചേര്‍ന്നാണ് ജൂഡ് തിരക്കഥ ഒരുക്കുന്നത്. തമിഴില്‍ നിന്നും നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഒന്നിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിതീകരണത്തിനായി കാത്തിരിക്കുകയാണ് ചലച്ചിത്ര ലോകം.
Post Your Comments