കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയായ കൂടത്തായി സംഭവം സിനിമയാവുന്നുവെന്നുള്ള വിവരങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. മോഹന്‍ലാലാണ് ചിത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നതെന്നും സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിച്ചേക്കുമെന്നുള്ള വിവരങ്ങളുമായിരുന്നു ആന്റണി പെരുമ്പാവൂര്‍ പുറത്തുവിട്ടത്.
എന്നാൽ ഈ വാർത്ത പുറത്തുവന്നതോടെ ഇനിയെന്ത് എന്ന അവസ്ഥയിലാണ് നടി ഡിനി ഡാനിയൽ. കൂടത്തായിസംഭവം ആസ്പദമാക്കി അതേപേരിൽ ഒരു ചിത്രം ഡിനിയും കൂട്ടരും പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ ജോളി ആയി എത്തുന്നത് ഡിനി ഡാനിയൽ ആയിരുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിരുന്നു . എന്നാൽ ആന്റണി പെരുമ്പാവൂർ–മോഹൻലാല്‍ ടീം ഇതേ വിഷയം സിനിമയായി പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ അവതാളത്തിലായി.
വിജീഷ് തുണ്ടത്തിലാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അലക്സ് ജേക്കബാണ് ചിത്രം നിര്‍മ്മിക്കുന്നത്. തങ്ങളുടെ സിനിമ തുടങ്ങിയതിന് പിന്നാലെയായാണ് ആന്റണി പെരുമ്പാവൂരും ഈ വിഷയം സിനിമയാക്കുന്നുവെന്ന് കേട്ടതെന്ന് ഡിനി ഡാനിയൽ പറയുന്നു. ഇതേ വാർത്തയുടെ പത്രകട്ടിംഗും പങ്കുവെച്ചായിരുന്നു ഡിനി ഡാനിയലിന്റയെ ഫേസ്ബുക്ക് കുറിപ്പ്.
Post Your Comments