
ജോജു ജോര്‍ജ്ജ് നായകനായി എത്തിയ ജോസഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് മാധുരി. ജോസഫിലെ അഭിനയ പ്രകടത്തിന് ശേഷം നിരവധി അവസരങ്ങളാണ് മാധുരിയെ തേടിയെത്തുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് മാധുരി. ഗ്ലാമറസായ നിരവധി ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിരുന്നത്.
തായ്ലന്‍ഡിലെ കടല്‍ത്തീരത്ത് ബിക്കിനി അണിഞ്ഞ് നില്‍ക്കുന്ന ചിത്രം മുന്‍പ് പങ്കുവെച്ചപ്പോള്‍ മോശം കമന്റുകളാണ് താരത്തിന് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ തന്റെ മറ്റൊരു ഹോട്ട് ചിത്രം പങ്കുവെച്ചിരിക്കുകയാണ് മാധുരി. മുന്‍പ് തന്റെ ബിക്കിനി ചിത്രം പങ്കുവെച്ചപ്പോള്‍ അശ്ലീല കമന്റുകള്‍ കുറിച്ചവരോട് കടുത്ത ഭാഷയിലാണ് മാധുരി മറുപടി നല്‍കിയത്. ‘ബാത്തിങ് സ്യൂട്ടില്‍ നില്‍ക്കുന്ന ഒരു അവധിക്കാല ചിത്രം പങ്കു വച്ചാല്‍ ഇതാണോ അവസ്ഥ? വെറുതെ മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കരുത്.’ – മാധുരി പറഞ്ഞു.
Post Your Comments